ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 5, 2022 11:17 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സ​ലിം​ഗ്, അ​വി​വാ​ഹി​ത​രും നി​രാ​ലം​ബ​രു​മാ​യ സ്ത്രീ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യ​വും കൗ​ണ്‍​സ​ലിം​ഗും ന​ൽ​കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണ് ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി. ​ക​ല്യാ​ണി, ജോ​യ്സി ഷാ​ജു, കെ.​വി. വി​ജോ​ൾ, ബി​പി​ഒ പി.​പി. ഷി​ജി, വ​നി​ത ക്ഷേ​മ ഓ​ഫീ​സ​ർ എ.​വി. രോ​ഷ്നി, വു​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റ​ർ നീ​തു ജോ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.