കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്ക്
Tuesday, July 5, 2022 12:14 AM IST
പു​ൽ​പ്പ​ള്ളി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു. ക​ല്ലു​വ​യ​ൽ ഇ​ള​വ​തി ബാ​ല​നാ​ണ്(73) വ​ല​തു​കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. വ​യ​ലി​ൽ കി​ള​ക്കു​ക​യാ​യി​രു​ന്ന ബാ​ല​ന് നേ​രെ ര​ണ്ട് കാ​ട്ടു​പ​ന്നി​ക​ൾ പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ബാ​ല​ന്‍റെ വ​ല​തു​കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

പ്ര​തി​ഷേ​ധ സം​ഗ​മം

മീ​ന​ങ്ങാ​ടി: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ത വ​ന​ങ്ങ​ളു​ടെ പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു എം​ജ​ഐ​സ്എ​സ്എ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫാ.​ഡോ. മ​ത്താ​യി അ​തി​ര​ന്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ബാ​ബു നീ​റ്റും​ക​ര, ഫാ. ​പി.​സി. പൗ​ലോ​സ്, ഡ​യ​റ​ക്ട​ർ ടി.​വി. സ​ജീ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ മാ​ത്യു പ​റേ​ക്ക​ര, സെ​ക്ര​ട്ട​റി ബേ​സി​ൽ സൈ​മ​ണ്‍ മാ​ലി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.