‘ദു​ര​ന്ത സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണം’
Tuesday, July 5, 2022 12:14 AM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള​ള കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളും രോ​ഗ​ങ്ങ​ളും ത​ട​യു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ യോ​ഗം വി​ല​യി​രു​ത്തി.
കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ സാ​ധ്യ​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യാ​യി ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​നി​യും ല​ഭ്യ​മാ​ക്കാ​ത്ത ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യം അ​റി​യി​ക്ക​ണം. സ​ജ്ജ​മാ​ക്കു​ന്ന ക്യാ​ന്പു​ക​ളു​ടെ വി​വ​ര​ങ്ങ​ളും യ​ഥാ​സ​മ​യം അ​പ്ഡേ​റ്റ് ചെ​യ്യ​ണം. ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണം. മേ​പ്പാ​ടി, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി, തി​രു​നെ​ല്ലി, എ​ട​വ​ക, ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യും നി​ല​വി​ൽ ക​ണ്ടെ​ത്തി​യ​തി​നു പു​റ​മേ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ ക​ണ്ടെ​ത്താ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.
ക്യാ​ന്പു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​മാ​യി​ട്ടു​ള്ള വൈ​ദ്യു​തി, കു​ടി​വെ​ള്ളം, ശു​ചി​മു​റി, അ​ടു​ക്ക​ള എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള​ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം. എ​സ്ഡി​ആ​ർ​എ​ഫി​ൽ നി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​ള്ള തു​ക ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. സ്വ​കാ​ര്യ​ഭൂ​മി​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള മ​രം മു​റി​ച്ച് മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
ദു​ര​ന്ത നി​വാ​ര​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​നും മ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.