വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​യി ചെ​റു​വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ട്
Tuesday, July 5, 2022 12:14 AM IST
മാ​ന​ന്ത​വാ​ടി: വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​യി മാ​റു​ക​യാ​ണ് എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ക​മ്മ​ന ചെ​റു​വ​യ​ലി​ലെ റോ​ഡി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ട്. അ​ടു​ത്തി​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ഞ്ചാ​യ​ത്തി​ന് റോ​ഡ് കൈ​മാ​റി​യ​ത്. ഓ​വു​ചാ​ലു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് റോ​ഡി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കാ​ൻ കാ​ര​ണം. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ൾ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യാ​ണി​വി​ടെ.
വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. വെ​ള്ള​ക്കെ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര​ട​ക്കം നി​ര​വ​ധി​പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​ശ്നം പെ​ട്ടെ​ന്ന് ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്ന ഉ​റ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം ത​ണു​ത്ത​ത്. മു​ന്പ് ഇ​വി​ടെ ക​ൽ​വ​ർ​ട്ട് ക​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ക​ൽ​വ​ർ​ട്ട് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്നം വേ​ഗം പ​രി​ഹ​രി​ക്ക​പ്പ​ടു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.