ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞു ടി​സി വി​ത​ര​ണം; ന​ട​പ​ടി വേ​ണ​മെ​ന്നു യു​ഡി​എ​ഫ്
Tuesday, July 5, 2022 12:14 AM IST
ക​ൽ​പ്പ​റ്റ: ത​രു​വ​ണ ജി​യു​പി സ്കൂ​ളി​ൽ ആ​റാം പ്ര​വൃ​ത്തി ദി​വ​സം ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞു ടി​സി വി​ത​ര​ണം ന​ട​ത്തി​യ​തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മ​ക​നു വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ളി​ൽ വ​ഴി​വി​ട്ട് അ​ധ്യാ​പ​ക നി​യ​മ​നം ന​ൽ​കു​ന്ന​തി​നു ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ത​രു​വ​ണ ജി​യു​പി സ്കൂ​ളി​ൽ ആ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ഫീ​സ് സ​മ​യ​ത്തി​നു​ശേ​ഷം ടി​സി ന​ൽ​കി​യ​ത്. വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ളി​ൽ മ​തി​യാ​യ ഡി​വി​ഷ​നു​ക​ളും ത​സ്തി​ക​ക​ളും സൃ​ഷ്ടി​ക്കു​ക എ​ന്ന ഗൂ​ഢ​താ​ത്പ​ര്യ​മാ​യി​രു​ന്നു ഇ​തി​നു പി​ന്നി​ൽ. അ​ന​ധി​കൃ​ത​മാ​യി ടി.​സി ന​ൽ​കു​ന്ന​തി​ൽ
പ​ങ്കാ​ളി​ക​ളാ​യ മാ​ന​ന്ത​വാ​ടി എ​ഇ​ഒ, ഓ​ഫീ​സ് സൂ​പ്ര​ണ്ട്, ത​രു​വ​ണ ജി​യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. എ​ന്നി​രി​ക്കെ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മ​ക​നു പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ൽ​കു​ന്ന​തി​നു ന​ട​ന്ന ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച് സി​പി​എം നേ​തൃ​ത്വം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ പി.​കെ. അ​മീ​ൻ, ക​ണ്‍​വീ​ന​ർ പി.​പി. ജോ​ർ​ജ്, സ​ലീം കേ​ളോ​ത്ത്, ഷാ​ജി ജേ​ക്ക​ബ്, ടി.​കെ.​മ മ്മൂ​ട്ടി, എ​ൻ.​കെ. പു​ഷ്പ​ല​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ആ​രോ​പ​ണം
അ​ടി​സ്ഥാ​ന​ര​ഹി​തം: സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്
ക​ൽ​പ്പ​റ്റ: വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി കൂ​ടു​ത​ൽ ഡി​വി​ഷ​നു​ക​ളും ത​സ്തി​ക​ക​ളും സൃ​ഷ്ടി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​മ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ടു. യോ​ഗ്യ​ത​യു​ള്ള വ്യ​ക്തി​ക്കാ​ണ് സ്കൂ​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കി​യ​ത്.
ആ​റാം പ്ര​വൃ​ത്തി ദി​ന​മാ​യ ജൂ​ണ്‍ എ​ട്ടി​ന് വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​ണ് ’സ​ന്പൂ​ർ​ണ’​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള സ​മ​യ​പ​രി​ധി. വെ​ബ്സൈ​റ്റ് ഹാം​ഗ് ആ​യ​താ​ണ് മാ​റ്റ​ങ്ങ​ൾ വൈ​കു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. നി​യ​മ​ന​മ​ത്തി​നാ​യി പു​തി​യ ത​സ്തി​ക മാ​നേ​ജ്മെ​ന്‍റ് സൃ​ഷ്ടി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്ന​തി​ലും കൂ​ടു​ത​ൽ ഡി​വി​ഷ​നു​ക​ൾ ഈ ​വ​ർ​ഷം വി​ദ്യാ​ല​യ​ത്തി​ൽ ഇ​ല്ല. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോ​മും പു​സ്ത​ക​വും ഭ​ക്ഷ​ണ​വും വാ​ഹ​ന സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്പോ​ൾ കു​ട്ടി​ക​ളെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മാ​നേ​ജ​ർ വി.​എം. മു​ര​ളീ​ധ​ര​ൻ, കൗ​ണ്‍​സ​ല​ർ ടി.​പി. വി​ജ​യ​ൻ, ജി​തി​ൻ രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.