മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല
Monday, July 4, 2022 12:23 AM IST
ക​ൽ​പ്പ​റ്റ: ട്രാ​ഫി​ക് ജം​ഗ്ഷ​നെ കൈ​നാ​ട്ടി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പാ​സ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം ക​രാ​ർ ക​ന്പ​നി പാ​ലി​ച്ചി​ല്ല. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ബൈ​പാ​സ് ര​ണ്ടാ​ഴ്ച​യ്ക്ക​കം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു മൂ​ന്നാ​ഴ്ച മു​ന്പാ​ണ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ക​രാ​ർ സ്ഥാ​പ​ന​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മ​ന്ത്രി പ​റ​ഞ്ഞ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും അ​തേ​പ​ടി കി​ട​ക്കു​ക​യാ​ണ് റോ​ഡ്. ജൂ​ണ്‍ നാ​ലി​നു ജി​ല്ല​യി​ലെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി റോ​ഡു​ക​ളു​ടെ അ​വ​സ്ഥ അ​വ​ലോ​ക​നം ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​പ്പോ​ഴാ​ണ് ബൈ​പാ​സ് സ​മ​യ​ബ​ന്ധി​ത​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നു ക​രാ​ർ ക​ന്പ​നി​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നു അ​റി​യി​ച്ച​ത്. നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ക​ന്പ​നി​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
മ​ന്ത്രി ജി​ല്ല​യി​ലെ​ത്തി​യ ദി​വ​സം ക​രാ​ർ ക​ന്പ​നി ബൈ​പാ​സി​ലെ ഏ​താ​നും കു​ഴി​ക​ൾ അ​ട​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഒ​രു പ്ര​വൃ​ത്തി​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നു ബൈ​പാ​സ് പ​രി​സ​ര​ത്തെ താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ നി​ർ​മി​ച്ച​താ​ണ് ബൈ​പാ​സ്. ഇ​തു ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തു​മൂ​ലം വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ള​ട​ക്കം ന​ഗ​ര​ത്തി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്. റോ​ഡ് എ​ത്ര​യും വേ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ന​ഗ​ര​വാ​സി​ക​ള​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.