കു​റു​വ ചെ​റി​യാ​മ​ല കോ​ള​നി​യി​ൽ സൗ​ര​വേ​ലി നി​ർ​മാ​ണ​വു​മാ​യി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല
Monday, July 4, 2022 12:22 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ കു​റു​വ ചെ​റി​യാ​മ​ല കോ​ള​നി​യി​ൽ 15 ഏ​ക്ക​ർ നെ​ൽ​വ​യ​ലി​നു ചു​റ്റും സൗ​ര​വേ​ലി സ്ഥാ​പി​ച്ച് ജ​ന​പ​ങ്കാ​ളി​ത്ത​തോ​ടെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്നും കാ​ർ​ഷി​ക വി​ള​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഐ​സി​എ​ആ​ർ (ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച്) ട്രൈ​ബ​ൽ സ​ബ്പ്ലാ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സൗ​ര​വേ​ലി നി​ർ​മി​ച്ച​ത്.
വെ​ള്ളാ​നി​ക്ക​ര കാ​ർ​ഷി​ക കോ​ള​ജ് എ​ന്‍റ​മോ​ള​ജി വി​ഭാ​ഗം പ്ര​ഫ.​ഡോ. മാ​ണി ചെ​ല്ല​പ്പ​നാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ളി ന​രി​തൂ​ക്കി​ൽ നി​ർ​വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ അ​നു ജോ​ർ​ജ്, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ ചെ​റി​യാ​മ​ല, സെ​ക്ര​ട്ട​റി ബി​നു ചെ​റി​യാ​മ​ല, എ​സ്ടി പ്രൊ​മോ​ട്ട​ർ സു​മേ​ഷ് പാ​ക്കം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.