കാ​സ​ബ്ലാ​ങ്ക ഫി​ലിം ഫാ​ക്ട​റി അ​വാ​ർ​ഡ്സ്: എ​സ്.​പി. സോം​തോ​വ് മി​ക​ച്ച ന​ട​ൻ
Monday, July 4, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: കാ​സ​ബ്ലാ​ങ്ക ഫി​ലിം ഫാ​ക്ട​റി അ​വാ​ർ​ഡ്സി​ന്‍റെ ആ​ദ്യ സീ​സ​ണി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പോ​ൾ സ്പ​റി​യ​ർ സം​വി​ധാ​നം ചെ​യ്ത താ​യ് ചി​ത്രം ’ദ ​മാ​സ്ട്രോ’ യ്ക്കാ​ണ് മി​ക​ച്ച ഫീ​ച്ച​ർ ഫി​ലി​മി​നു​ള്ള പു​ര​സ്കാ​രം. ഇ​തേ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​മേ​രി​ക്ക​ൻ സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ എ​സ്.​പി. സോം​തോ​വ് മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് നേ​ടി. ‘ദ ​മാ​സ്ട്രോ’​യു​ടെ നി​ർ​മാ​താ​വും സോം​തോ​വാ​ണ്. ‘ആ​ഫ്റ്റ​ർ ദ ​നൈ​റ്റ് വി​ത്ത് വ​ലേ​രി’ എ​ന്ന ഹം​ഗേ​റി​യ​ൻ ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് ഹോ​ളി​വു​ഡ് ന​ടി ലോ​റെ​ലി ലി​ങ്ക്ലേ​റ്റ​ർ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി.
ലോ​ക​മെ​ന്പാ​ടു​മു​ള്ള സ്വ​ത​ന്ത്ര ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കാ​സ​ബ്ലാ​ങ്ക ഫി​ലിം ഫാ​ക്ട​റി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ. ഓ​ണ്‍​ലൈ​നി​ലാ​ണ് ചി​ത്ര​ങ്ങ​ൾ അ​വാ​ർ​ഡി​നു മ​ത്സ​രി​ച്ച​ത്. 11 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 26 ചി​ത്ര​ങ്ങ​ൾ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും വ​യ​നാ​ട് ത​രി​യോ​ട് സ്വ​ദേ​ശി​യു​മാ​യ നി​ർ​മ​ൽ ബേ​ബി വ​ർ​ഗീ​സ് ഡ​യ​റ​ക്ട​റാ​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ നി​ർ​ണ​യി​ച്ച​ത്. കാ​സ​ബ്ലാ​ങ്ക ഫി​ലിം ഫാ​ക്ട​റി സ്ഥാ​പ​ക​നു​മാ​ണ് നി​ർ​മ​ൽ ബേ​ബി വ​ർ​ഗീ​സ്.
ജോ​സ​ഫ് ഗ​ല്ലാ​യി സം​വി​ധാ​നം ചെ​യ്ത ‘ഐ ​ഹി​യ​ർ ദ ​ട്രീ​സ് വി​സ്പ​റിം​ഗ്’ എ​ന്ന ഹം​ഗേ​റി​യ​ൻ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ലാ​റി ഹാ​ങ്കി​ൻ മി​ക​ച്ച സ​ഹ​ന​ട​നാ​യി. ഇ​തേ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ട അ​നി​ത ടോ​ത്താ​ണ് മി​ക​ച്ച സ​ഹ​ന​ടി. മി​ക​ച്ച പ​രീ​ക്ഷ​ണ ഫീ​ച്ച​ർ ഫി​ലം, മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം, മി​ക​ച്ച ട്രെ​യ്ല​ർ, മി​ക​ച്ച പോ​സ്റ്റ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ളും ഈ ​ചി​ത്രം സ്വ​ന്ത​മാ​ക്കി.
‘ഐ ​നോ സം​തിം​ഗ് ഹാ​പ്പ​ൻ​ഡ്’ എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ലൂ​ടെ ബ്രി​ട്ടീ​ഷ് ന​ടി സി​യാ​ൻ റീ​വ്സ് സം​വി​ധാ​ന​ത്തി​നു പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് നേ​ടി. ദി​മി​ത്രി ഫ്രോ​ലോ​വ് സം​വി​ധാ​നം ചെ​യ്ത റ​ഷ്യ​ൻ ചി​ത്രം ‘ക്ലൗ​ണ​റി’ പ്ര​ത്യേ​ക ഫെ​സ്റ്റി​വ​ൽ പ​രാ​മ​ർ​ശം ക​ര​സ്ഥ​മാ​ക്കി. ഇ​തേ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ന​താ​ലി​യ സു​ർ​കോ​വ അ​ഭി​ന​യ​ത്തി​നു​ള്ള ജൂ​റി അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി.
ജേ​സ​ണ്‍ പി​റ്റി​ന്‍റെ ‘മാ​സ്ക്വെ​റേ​ഡ്’(​യു​എ​സ്) മി​ക​ച്ച ഹ്ര​സ്വ​ചി​ത്രം, മി​ക​ച്ച ഹ്ര​സ്വ​ചി​ത്ര സം​വി​ധാ​യ​ക​ൻ, മി​ക​ച്ച മി​ക​ച്ച ഹ്ര​സ്വ​ചി​ത്ര ന​ടി, മി​ക​ച്ച ഒ​റി​ജി​ന​ൽ സ്കോ​ർ, മി​ക​ച്ച മേ​ക്ക​പ്പ്, മി​ക​ച്ച വി​എ​ഫ്എ​ക്സ്. എ​ന്നി​ങ്ങ​നെ ആ​റു അ​വാ​ർ​ഡു​ക​ൾ നേ​ടി. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് നി​ർ​മി​ച്ച് ജി. ​സു​ക​ന്യ സം​വി​ധാ​നം ചെ​യ്ത ഇ​ന്ത്യ​ൻ ഡോ​ക്യു​മെ​ന്‍റ​റി ‘കേ​ണി’​യാ​ണ് മി​ക​ച്ച ഫീ​ച്ച​ർ ഡോ​ക്യു​മെ​ന്‍റ​റി. സു​ക​ന്യ​ക്കാ​ണ് മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യി​ക​യ്ക്കു​ള്ള പു​ര​സ്കാ​രം. ടോ​ണി ഹി​ക്സ​ന്‍റെ ‘ഷീ ​ഹി ഇ​റ്റ്’ (യു​കെ) മി​ക​ച്ച ഹ്ര​സ്വ ഡോ​ക്യു​മെ​ന്‍റ​റി​യാ​യി. അ​ല​ക്സ് ട്വെ​ഡി​ൽ സം​വി​ധാ​നം ചെ​യ്ത ബ്രി​ട്ടീ​ഷ് ഡോ​ക്യു​മെ​ന്‍റ​റി ‘ദ ​ഫോ​ർ​ഗോ​ട്ട​ൻ ചി​ൽ​ഡ്ര​ൻ ഓ​ഫ് കോം​ഗോ’​മി​ക​ച്ച സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ടോം ​ജോ​ണ്‍​സ് സം​വി​ധാ​ന​ത്തി​ൽ ഫ്രൈ​ഡേ ക്യാ​ൻ​ഡോ നി​ർ​മി​ച്ച ടാ​ൻ​സാ​നി​യ​യി​ൽ​നി​ന്നു​ള്ള ‘മാ​റ്റേ​ക്ക’ മി​ക​ച്ച ഫീ​ച്ച​ർ ഫി​ലിം സം​വി​ധാ​യ​ക​ൻ, ഫീ​ച്ച​ർ ഫി​ലി​മി​ലെ മി​ക​ച്ച നി​ർ​മാ​താ​വ്, മി​ക​ച്ച ക​ലാ​സം​വി​ധാ​നം എ​ന്നീ അ​വാ​ർ​ഡു​ക​ൾ നേ​ടി. ലീ ​ഡി ബാ​ർ​ണ്‍​സ് സം​വി​ധാ​നം ചെ​യ്ത ‘വെ​യ​ർ ദ ​നോ​യ്സ് എ​ൻ​ഡ്സ്’ (യു​കെ) ഷോ​ർ​ട്ട് ഫി​ലി​മി​ലെ മി​ക​ച്ച നി​ർ​മാ​താ​വ്, മി​ക​ച്ച സൗ​ണ്ട് ഡി​സൈ​ന​ർ, പ്ര​ത്യേ​ക സം​വി​ധാ​ന പ​രാ​മ​ർ​ശം എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
‘പോ​യി​സ​ണ്‍’ (യു​എ​സ്) എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് കോ​റി ഡേ​വി​സ് ഷോ​ർ​ട്ട് ഫി​ലി​മി​ലെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക്യാ​ന്പിം​ഗ് ഫ​ണ്‍ (യു​എ​സ്) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തോ​മ​സ് ബ​ർ​ക്ക് മി​ക​ച്ച എ​ഡി​റ്റ​റാ​യി.
സി​യാ​വോ എ​ൻ ക്വി​ൻ സം​വി​ധാ​നം ചെ​യ്ത ചൈ​നീ​സ് ചി​ത്രം ‘കൈ​റ്റ്’​നെ മി​ക​ച്ച പ​രീ​ക്ഷ​ണാ​ത്മ​ക ഹ്ര​സ്വ ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കെ​ൻ യോ​ഫെ, എ​ല​ൻ വെ​യ്സ്ബെ​ർ​ഗ്, ജോ​ണ്‍ വോ ​എ​ന്നി​വ​രു​ടെ ‘ജ​സ്റ്റി​ൻ ആ​ൻ​ഡ് ദി ​വെ​ർ​ലൂ​ബി’ (യു​എ​സ്) മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി. ക​റ്റാ​ർ​സി​ന ആ​ഡ​മ​സ് സം​വി​ധാ​നം ചെ​യ്ത ‘സ്കെ​ലി​റ്റ​ണ്‍’(​യു​കെ) ആ​ണ് മി​ക​ച്ച മൈ​ക്രോ ഷോ​ർ​ട്ട് ഫി​ലിം. സെ​ർ​ജി​യോ ലൂ​യി​സ് ബൗ​സ ജൂ​ണി​യ​റി​ന്‍റെ ‘ജൂ​ലി​യ​ൻ ആ​ൻ​ഡ് ദി ​പ​ർ​പ്പി​ൾ മൂ​ണ്‍’(​യു​എ​സ്) മി​ക​ച്ച സ്റ്റോ​പ്പ് മോ​ഷ​ൻ ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ല​ക്സാ​ണ്ട​ർ മാ​ക്സ്വെ​ൽ ആ​ദം സം​വി​ധാ​നം ചെ​യ്ത ‘വൈ​റ​ൽ’ (യു​എ​സ്) ആ​ണ് മി​ക​ച്ച വി​ദ്യാ​ർ​ഥി ചി​ത്രം.