മു​ണ്ടേ​രി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു
Monday, July 4, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: മു​ണ്ടേ​രി സ്കൂ​ളി​ൽ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ഡോ​ക്ടേ​ഴ്സ് ഡേ ​ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​പാ​ടി.
ജി​ല്ലാ അ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ.​മാ​ന​സി ന​ന്പ്യാ​ർ, ഡോ.​പി.​എ​ൻ. വി​ഭി​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജി ആ​ന്‍റോ, ഷീ​ബ റാ​ണി, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ശ്രീ​ധ​ര​ൻ, കാ​ഡ​റ്റു​ക​ളാ​യ ആ​ദി​ൽ അ​ബു താ​ഹി​ർ, സ​ങ്കീ​ർ​ത്ത​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

മാ​നി​റ​ച്ചി​യു​മാ​യി
നാ​ലുപേ​ർ അ​റ​സ്റ്റി​ൽ

ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി പാ​ൽ​മേ​ടി​ൽ മാ​നി​റ​ച്ചി​യു​മാ​യി നാ​ല് പേ​രെ ദേ​വാ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​ൽ​മേ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (38), പെ​രി​യ​ചൂ​ണ്ടി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി മൈ​ക്കി​ൾ (30), പെ​രി​യ​ചൂ​ണ്ടി മ​ര​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ പു​ഷ്പ​രാ​ജ് (33), അ​രു​ണ്‍ (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
ഇ​വ​രി​ൽ നി​ന്ന് നാ​ട​ൻ തോ​ക്കും തി​ര​ക​ളും ര​ണ്ട് സ​ഞ്ചി നി​റ​യെ മാ​നി​റ​ച്ചി​യും പി​ടി​ച്ചെ​ടു​ത്തു.