ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി
Sunday, July 3, 2022 12:29 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കു​ന്ന ഫ്ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.

ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​ക​ളാ​ണ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജി. ജോ​ണ്‍​സ​ണ്‍, സീ​നി​യ​ർ അ​ധ്യാ​പി​ക പി.​സി. റാ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​എം. ആ​ന്‍റ​ണി, സി​മി ജോ​സ​ഫ്, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ലോ​ണ, ട്രീ​സ, റെ​ൽ​ജു, നി​യ ബെ​ന്നി, ആ​ൽ​ഫ ആ​ൻ ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.