ജി​ല്ല​യി​ൽ 10 വ​ർ​ഷ​ത്തി​നി​ടെ ന​ൽ​കി​യ​തു 1.01 ല​ക്ഷം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ
Sunday, July 3, 2022 12:29 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ന​ൽ​കി​യ​ത് 1.01 ല​ക്ഷം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ച​താ​ണി​ത്. 2016 മു​ത​ൽ 2022 വ​രെ 69,063 ക​ണ​ക്ഷ​ൻ ന​ൽ​കി. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​ത്രം 18,063 ക​ണ​ക്ഷ​നാ​ണ് അ​നു​വ​ദി​ച്ച​ത്. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ക​ണ​ക്ഷ​ൻ ന​ൽ​കി​യ​ത്-13,107. ബ​ത്തേ​രി-3,282, വൈ​ത്തി​രി-1,674 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ലെ എ​ണ്ണം.