കു​ള​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Saturday, July 2, 2022 11:12 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. മാ​ട​ക്ക​ര കോ​ടി​യി​ൽ അ​ഷ്റ​ഫി​ന്േ‍​റ​യും ഷ​റീ​ന​യു​ടേ​യും മ​ക​ൻ ആ​ദി​ൽ (15) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ കോ​ളി​യാ​ടി​യി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ലാ​ണ് അ​പ​ക​ടം. മൂ​ല​ങ്കാ​വ് ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​സ്, അ​ഷ്മി​ല.