നെ​ൻ​മേ​നി​യി​ൽ തൊ​ഴി​ലു​റ​പ്പ് സം​ഗ​മം രാ​ഹു​ൽ​ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, July 2, 2022 12:39 AM IST
ചു​ള്ളി​യോ​ട്: നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടേ​യും സം​ഗ​മം ശ​നി​യാ​ഴ്ച രാ​വി​ലെ 10നു ​കോ​ളി​യാ​ട് പാ​രി​ഷ് ഹാ​ളി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നൂ​റ് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ 60 വ​യ​സ് ക​ഴി​ഞ്ഞ 250 തൊ​ഴി​ലാ​ളി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി 400 രൂ​പ​യാ​ക്കു​ക, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും വ​ർ​ഷം 200 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, മെ​റ്റീ​രി​യ​ൽ വ​ർ​ക്കു​ക​ളു​ടെ പ​ണം ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, നെ​ൽ​ക്കൃ​ഷി അ​ട​ക്കം കാ​ർ​ഷി​ക ജോ​ലി​ക​ളി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ബാ​ധ​ക​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന നി​വേ​ദ​നം തൊ​ഴി​ലാ​ളി​ക​ൾ എം​പി​ക്കു ന​ൽ​കും. സം​ഗ​മം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു ഒ​രു​ക്ക​ങ്ങ​ളാ​യെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ, ജ​യ മു​ര​ളി, കെ.​വി. ശ​ശി, സു​ജാ​ത ഹ​രി​ദാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.