പുൽപ്പള്ളി: പരിസ്ഥിതലോല മേഖല പ്രഖ്യാപനത്തിനെതിരെ കെസിവൈഎം മുള്ളൻകൊല്ലി മേഖലയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കുടിയേറ്റ മലയോര ജനതയുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന പരിസ്ഥിതലോല മേഖല പ്രഖ്യാപനം ഈ മണ്ണിൽ നടക്കില്ലെന്നും അധികാരികളും ജനപ്രതിനിധികളും വിഷയത്തിൽ ജനഹിതം മനസിലാക്കി പ്രവർത്തിക്കണമെന്നും മേഖല അറിയിച്ചു.
ഫാ. സാന്റോ അന്പലത്തറ, ഫാ. നിധിൻ ആലക്കത്തടത്തിൽ, ഫാ. ജോസ് കൊട്ടാരത്തിൽ, ഫെബിൻ കാക്കോനാൽ, ആന്റണി മങ്കടപ്ര, ജോസഫ് ഡിപ്പോയിൽ, ആൽബിൻ കൂട്ടുങ്കൽ, അഗസ്റ്റിൻ മേമാട്ട്, അരുണ്‍, അലക്സ് മണ്ടാനത്ത്, ഡയോണ എഴുമായിൽ, ആൻ റോഷ്നി, നന്ദന കണിയാമറ്റത്തിൽ, ക്രിസ്റ്റി കറുവള്ളിത്തറ, ഡിജോ, സാൽവിൻ കുന്നത്ത്, ആദർഷ് താന്നിക്കൽ എന്നിവർ നേതൃത്വം നൽകി.