വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു 430 പേ​രു​ക​ൾ നീ​ക്കി​യെ​ന്നു യു​ഡി​എ​ഫ്
Thursday, June 30, 2022 12:44 AM IST
ക​ൽ​പ്പ​റ്റ: ക​ന്പ​ള​ക്കാ​ട് റ​ബ​ർ ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു 430 പേ​രു​ക​ൾ ആ​സൂ​ത്രി​ത​മാ​യി വെ​ട്ടി​മാ​റ്റി​യ​താ​യി യു​ഡി​എ​ഫ് ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള സി​പി​എം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ത്തി​ന്‍റെ തു​ട​ക്കം​മു​ത​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന​വ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ​നി​ന്നു നീ​ക്കം ചെ​യ്തു പു​തി​യ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നു അ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സൊ​സൈ​റ്റി​യി​ലേ​ക്കു ഏ​റ്റ​വും ഒ​ടു​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത് 2014ലാ​ണ്. പി​ന്നീ​ട് ദീ​ർ​ഘ​കാ​ലം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ലൈ ഒ​ന്നി​നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്ക​യാ​ണ് സം​ഘം ആ​സ്ഥാ​ന​മാ​യ ക​ന്പ​ള​ക്കാ​ട് സൗ​ക​ര്യം ഉ​ണ്ടാ​യി​ട്ടും വോ​ട്ടെ​ടു​പ്പ് ക​ൽ​പ്പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ തീ​രു​മാ​നി​ച്ച​തി​നു പി​ന്നി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു അ​ക​റ്റ​നി​ർ​ത്തു​ക​യെ​ന്ന താ​ത്പ​ര്യ​മാ​ണ് ഇ​തി​നു പി​ന്നി​ൽ.
സം​ഘ​ത്തി​ൽ 2009ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പാ​ന​ലി​നാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. 2014ൽ ​യു​ഡി​എ​ഫ് പാ​ന​ലി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ക്കാ​ല​ത്ത് വോ​ട്ട​വ​കാ​ശ​മു​ള്ള 1,085 അം​ഗ​ങ്ങ​ളാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 430 പേ​രു​ക​ളാ​ണ് നീ​ക്കി​യ​ത്. നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 1,039 പേ​രാ​ണ് ഉ​ള്ള​ത്. സ​ഹ​ക​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി പ​ഴ​യ പേ​രു​ക​ൾ വെ​ട്ടി​നീ​ക്കി​യാ​ണ് പു​തി​യ പേ​രു​ക​ൾ ചേ​ർ​ത്ത​ത്. ഇ​ങ്ങ​നെ തി​രി​കി​ക്ക​യ​റ്റി​യ​തി​ൽ അം​ഗ​ത്വം അ​നു​വ​ദി​ച്ച​പ്പോ​ൾ 12 ഉം 13 ​ഉം വ​യ​സാ​യി​രു​ന്ന​വ​രും ഉ​ണ്ട്.
സം​ഘ​ത്തി​ലെ ല​ഡ്ജ​റു​ക​ളും പ​ഴ​യ രേ​ഖ​ക​ളും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ഉ​ദ്യോ​ഗ​സ്ഥ സ​ഹാ​യ​ത്തോ​ടെ അ​പ്പാ​ടെ മാ​റ്റി. വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യെ​ങ്കി​ലും ത​ക​രാ​ർ ഇ​ല്ലെ​ന്നാ​ണ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്.
ക​ന്പ​ള​ക്കാ​ട് സം​ഘം ക​ണ്ണൂ​ർ മോ​ഡ​ലി​ൽ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. ജൂ​ണ്‍ ഒ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​ത്. മേ​യ് 30നു ​മു​ന്പ് പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട വി​ജ്ഞാ​പ​നം ജൂ​ണ്‍ ര​ണ്ടി​നു ഒ​രു പ​ത്ര​ത്തി​ൽ മാ​ത്ര​മാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.
വി​ജ്ഞാ​പ​ന പ്ര​കാ​രം പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക ജൂ​ണ്‍ ഒ​ന്നി​നാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ആ​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ര്യ​വും വി​ശ​ദീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി.​പി. യൂ​സ​ഫ്, മാ​ണി ഫ്രാ​ൻ​സി​സ്, അ​ബ്ദു​ൽ ഗ​ഫൂ​ർ കാ​ട്ടി, വി.​എ​സ്. സി​ദ്ദീ​ഖ്, മൊ​യ്തൂ​ട്ടി കാ​വു​ങ്ങ​ൽ, കു​ഞ്ഞ​മ്മ​ദ് നെ​ട്ടോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.