ഹൃ​ദ​യ വാ​ൽ​വ് ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു
Thursday, June 30, 2022 12:44 AM IST
മാ​ന​ന്ത​വാ​ടി: ഹൃ​ദ​യ വാ​ൽ​വ് ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ ചി​കി​ത്സ​യ്ക്കു സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. അ​ഞ്ചു​കു​ന്ന് മാ​ങ്കാ​ണി കോ​ള​നി​യി​ലെ സു​രേ​ഷി​ന്‍റെ ഭാ​ര്യ സു​മ​യാ​ണ് (36) ചി​കി​ത്സാ​സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ത്തു​വ​ർ​ഷം മു​ന്പ് മാ​റ്റി​വ​ച്ച വാ​ൽ​വാ​ണ് വീ​ണ്ടും ത​ക​രാ​റി​ലാ​യ​ത്. വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. നേ​ര​ത്തെ ചി​കി​ത്സ​ക്കാ​യി വീ​ടും സ്ഥ​ല​വും വി​റ്റ കു​ടും​ബം ഇ​പ്പോ​ൾ നാ​ല് സെ​ന്‍റ് കോ​ള​നി​യി​ൽ കൂ​ര​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സു​രേ​ഷ് കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ര​ണ്ടു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം പോ​റ്റു​ന്ന​ത്. സു​മ വീ​ണ്ടും രോ​ഗി​യാ​യ​തോ​ടെ സു​രേ​ഷി​ന് ദി​വ​സ​വും കൂ​ലി​പ്പ​ണി​ക്ക് പോ​കാ​നും ക​ഴി​യാ​താ​യി.
സു​മ​യെ ചി​കി​ത്സ​യി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നു വാ​ർ​ഡ് അം​ഗം എ. ​ല​ക്ഷ്മി, എം. ​ഹ​രി​ദാ​സ്, റ​ഷീ​ദ് നീ​ലാം​ബ​രി, യു. ​ഇ​സ്ഹാ​ഖ്, കെ.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​ന്‍റെ പ​ന​മ​രം ശാ​ഖ​യി​ൽ 40527101073401 ന​ന്പ​റി​ൽ(​IFSC KLGBOO40527) വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ​യും സു​മ​യു​ടെ​യും പേ​രി​ൽ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. വി​ശ​ദ വി​വ​ര​ത്തി​നു ഫോ​ണ്‍: 7558830932.