മാ​ന​ന്ത​വാ​ടി ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​നു നാ​ളെ തു​ട​ക്കം
Thursday, June 30, 2022 12:44 AM IST
മാ​ന​ന്ത​വാ​ടി: ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​നു നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം. ​മ​നോ​ജ്കു​മാ​ർ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ബേ​ബി മ​ത്താ​യി, മ​ത്ത​ച്ച​ൻ കു​ന്ന​ത്ത്, പി.​എം. ബെ​ന്നി, ഷി​ബു കോ​ക്ക​ണ്ട​ത്തി​ൽ, ഗി​രി​ജ സു​ധാ​ക​ര​ൻ, ലീ​ല ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 11നു ​ഒ​ണ്ട​യ​ങ്ങാ​ടി സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടി​എം, ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, ടൂ​റി​സം പ്രോ​ജ​ക്ടു​ക​ൾ എ​ന്നി​വ തു​ട​ങ്ങും. അം​ഗ​ക​ർ​ഷ​ക​ർ, മ​റ്റു ഇ​ട​പാ​ടു​കാ​ർ എ​ന്നി​വ​ർ​ക്കാ​യി പു​തി​യ വാ​യ്പ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും. ഐ​ക്യ നാ​ണ​യ സം​ഘ​മാ​യി 1920ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ബാ​ങ്കി​ന് ക​ർ​ഷ​ക​രു​ടെ അ​ത്താ​ണി​യാ​യി മാ​റാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അം​ഗ​ങ്ങ​ളി​ൽ 70 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു പെ​ൻ​ഷ​ൻ, ചി​കി​ത്സാ​സ​ഹാ​യം എ​ന്നി​വ ന​ൽ​കു​ന്നു​ണ്ട്.