രാ​ഹു​ൽ​ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ബ​ത്തേ​രി​യി​ൽ യു​ഡി​എ​ഫ് റാ​ലി
Thursday, June 30, 2022 12:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ ബ​ത്തേ​രി​യി​ൽ നാ​ളെ യു​ഡി​എ​ഫ് റാ​ലി ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി എം​പി റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കും. ആ​യി​ര​ങ്ങ​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. കോ​ട്ട​ക്കു​ന്ന് നി​ന്ന് വൈ​കി​ട്ട് നാ​ലി​ന് റാ​ലി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഗാ​ന്ധി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം രാ​ഹു​ൽ​ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് റാ​ലി.
വ​യ​നാ​ട്ടി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി ചെ​യ്തും പ്ര​കൃ​തി​യേ​യും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളേ​യും ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ സം​ര​ക്ഷി​ച്ചു​വ​രു​ന്ന ജ​ന​വി​ഭാ​ഗം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ പേ​രി​ൽ കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യി​ലാ​ണ്. കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടേ​യും സം​ര​ക്ഷി​ത മേ​ഖ​ല​യു​ടേ​യും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ളു​ടേ​യും സ​മീ​പ​ത്ത് ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു​പ​രി​ധി​യി​ൽ മ​നു​ഷ്യ ഇ​ട​പെ​ട​ൽ അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ട​തി വി​ധി ന​ട​പ്പാ​ക്കി​യാ​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കു​ടി​യി​റ​ക്ക​പ്പെ​ടും. ഇ​തി​നെ​തി​രേ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
അ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണ് റാ​ലി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ഏ​ബ്ര​ഹാം, പി.​എം. നി​യാ​സ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സി.​പി. വ​ർ​ഗീ​സ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, ടി. ​മു​ഹ​മ്മ​ദ്, നി​സി അ​ഹ​മ്മ​ദ്, എ​ൻ.​എം. വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണം:
വൈ​എം​സി​എ
മീ​ന​ങ്ങാ​ടി: പ​രി​സ്ഥി​തിലോ​ല മേ​ഖ​ല വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നു വൈ​എം​സി​എ യൂ​ണി​റ്റ് യോ​ഗം സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പ​ട്ടു.
സം​ര​ക്ഷി​ത വ​ന​ങ്ങ​ൾ​ക്കു​ചു​റ്റും കു​റ​ഞ്ഞ​ത് ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. വി​ധി കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു ഉ​ത​കു​ന്ന ഇ​ട​പെ​ട​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്ത​ണം. ജ​ന​ങ്ങ​ൾ​ക്കു ആ​ശ​ങ്ക​യി​ല്ലാ​തെ ജീ​വി​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യാ​ക്കോ​ബാ​യ സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​നം മു​ൻ അ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ പോ​ളി കാ​ർ​പ്പോ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​ടി. വി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​ഐ. മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ. എ​ൽ​ദോ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റെ​ജി ജേ​ക്ക​ബ്, വി.​വി. രാ​ജു, വി.​എം. ബി​ജു, സ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.