വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ശി​ൽ​പ്പ​ശാ​ല
Wednesday, June 29, 2022 12:33 AM IST
കാ​ട്ടി​ക്കു​ളം: വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ തൃ​ശി​ലേ​രി​യി​ൽ വ​നി​ത സം​രം​ഭ​ക​ത്വ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി. സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക, എ​സ്ഡ​ബ്ല്യു​എ​സ്, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി. റോ​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ൾ​ക്ക് കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്ന സം​രം​ഭ​ക വാ​യ്പ​യു​ടെ പ​രി​ധി ഒ​ന്ന​ര​ക്കോ​ടി​യി​ൽ നി​ന്നു മൂ​ന്ന് കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​താ​യി അ​വ​ർ പ​റ​ഞ്ഞു. ഫാ.​ബാ​ബു മാ​പ്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പി. ​വ​സ​ന്ത​കു​മാ​രി, മി​നി​ജ പ്ര​സാ​ദ്, ഒ.​പി. ജെ​യ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് റീ​ജ​ണ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ മു​നീ​ർ, വി​വി​ധ സം​രം​ഭ​ക പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കേ​ര​ള എ​ഫ്പി​ഒ ക​ണ്‍​സോ​ർ​ഷ്യം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​വി. ഷി​ബു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.