ല​ഹ​രി​വിരു​ദ്ധ സ​ന്ദേ​ശ സൈ​ക്കി​ൾ റാ​ലി
Wednesday, June 29, 2022 12:32 AM IST
ക​ണി​യാ​രം: ഫാ.​ജി​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വി​തം ത​ന്നെ ല​ഹ​രി എ​ന്ന സ​ന്ദേ​ശ​വു​മാ​യി ല​ഹ​രി വി​മു​ക്ത സ​ന്ദേ​ശ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റാ​ലി മാ​ന​ന്ത​വാ​ടി ന​ഗ​രം ചു​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ സം​ഗ​മി​ച്ച് ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്പി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു. മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി, ടി.​ജെ. റോ​ബി, എ. ​മോ​ളി ജോ​സ​ഫ്, ബേ​ബി ജോ​ണ്‍, വി.​എ. ബൈ​ജു, പി.​ജെ. സ​ൻ​സി, ജി​നീ​ഷ് ബാ​ബു, ടി.​ജി. ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​ടി​ക്കാ​ഴ്ച്ച

ക​ൽ​പ്പ​റ്റ: വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​യു​ഷ് ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ർ​മ​സി​സ്റ്റ്, സ്വീ​പ്പ​ർ, പാ​ർ​ട്ട് ടൈം ​യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച നാ​ളെ 12 ന് ​ഒ​ഴു​ക്ക​ൻ​മൂ​ല ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി ഓ​ഫീ​സി​ൽ ന​ട​ക്കും. യോ​ഗ്യ​ത സ്വീ​പ്പ​ർ (മൂ​ന്ന് ഒ​ഴി​വു​ക​ൾ )എ​ട്ടാം ത​രം പാ​സാ​യി​രി​ക്ക​ണം, ഫ​ർ​മ​സി​സ്റ്റ് (മൂ​ന്ന് ഒ​ഴി​വു​ക​ൾ) അം​ഗീ​കൃ​ത ഹോ​മി​യോ എ​ൻ​സി​പി, സി​സി​പി സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​ർ​ട്ട് ടൈം ​യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ (ഒ​രു ഒ​ഴി​വ് ) അം​ഗീ​കൃ​ത യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് ബി​എ​എം​എ​സ് നി​ശ്ചി​ത യോ​ഗ്യ​ത​യു​ള​ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി അ​ന്നേ ദി​വ​സം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9446793903, 04935 231673