ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ: 30.69 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടി രൂ​പ​രേ​ഖ​യാ​യി
Wednesday, June 29, 2022 12:32 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ൽ 30.69 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടി രൂ​പ​രേ​ഖ​യാ​യി.
കാ​ൻ​സ​ർ കെ​യ​ർ വ​യ​നാ​ട്, കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ വ​യ​നാ​ട് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ര​ട് വി​ക​സ​ന രേ​ഖ. കാ​ൻ​സ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് സ​ർ​വേ ന​ട​ത്തും.
കാ​ൻ​സ​ർ ചി​കി​ൽ​സ​ക്കാ​യി ആ​ധു​നി​ക സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഏ​ജ​ൻ​സി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ആ​യി​രി​ക്കും. കാ​ർ​ബ​ണ്‍ നൂ​ട്ര​ൽ വ​യ​നാ​ട് പ​ദ്ധ​തി​യി​ൽ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തും.
ജി​ല്ല​യി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തു പ​രി​ഗ​ണി​ക്കും. വി​വി​ധ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളി​ൽ ച​ർ​ച്ച ചെ​യ്തു രൂ​പ​പ്പെ​ടു​ത്തി​യ 137 പ​ദ്ധ​തി​ക​ൾ ര​ണ്ടാം​ഘ​ട്ടം വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളാ​യി സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ചു. ഒ​ന്നാം ഘ​ട്ട​ത്തി​ൽ സ്പി​ൽ ഓ​വ​ർ അ​ട​ക്കം 28.57 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.
ഈ ​വ​ർ​ഷ​ത്തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും ആ​സ്ബ​റ്റോ​സ് ര​ഹി​ത​മാ​ക്കാ​നു​ള​ള പ​ദ്ധ​തി, വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​ത​ശൈ​ലി രോ​ഗ​നി​യ​ന്ത്ര​ണ പ​രി​പാ​ടി, യോ​ഗ പ​രി​ശീ​ല​ന​വും തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ര​ട് വി​ക​സ​ന​രേ​ഖ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി​ക്കു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ക​ര​ട് പ​ദ്ധ​തി രേ​ഖ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​സ് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ക​ര​ട് വി​ക​സ​ന രേ​ഖ, ക​ര​ട് പ​ദ്ധ​തി രേ​ഖ എ​ന്നി​വ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ത​ന്പി അ​വ​ത​രി​പ്പി​ച്ചു. ജോ​സ​ഫ് ച​ക്കാ​ല​ക്ക​ലി​ന്‍റെ ’വ​യ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ ച​രി​ത്ര പ​ശ്ചാ​ത്ത​ലം’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് താ​ളൂ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ആ​ർ. മ​ണി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.