ആ​രോ​ഗ്യ​വും അ​ഭി​വൃ​ദ്ധി​യും ഔ​ഷ​ധ കൃ​ഷി​യി​ലൂ​ടെ; ജി​ല്ലാ ത​ല പ​രി​ശീ​ല​നം ന​ട​ത്തി
Wednesday, June 29, 2022 12:32 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കേ​ര​ള സം​സ്ഥാ​ന ഔ​ഷ​ധ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ​വും അ​ഭി​വൃ​ദ്ധി​യും ഔ​ഷ​ധ കൃ​ഷി​യി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ​ത​ല പ​രി​ശീ​ല​നം ന​ട​ത്തി. മാ​ന​ന്ത​വാ​ടി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള സം​സ്ഥാ​ന ഔ​ഷ​ധ ബോ​ർ​ഡ് ഫീ​ൽ​ഡ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ.​ഒ. സ​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​ശീ​ല​ന​ത്തി​ന് റ​വ.​ഡോ. ബാ​ബു ച​ക്കി​യ​ത്ത്, ബോ​ട്ട​ണി​സ്റ്റ് കെ.​ജെ. ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി നൂ​റ്റി​മു​പ്പ​ത് അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.