സാ​ഹി​ത്യ അ​ക്കാ​ദ​മി​ സ​ർ​ഗ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു
Monday, June 27, 2022 11:58 PM IST
അ​ഞ്ചു​കു​ന്ന്: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​കു​ന്ന് പൊ​തു​ജ​ന ഗ്ര​ന്ഥാ​ല​യ​ത്തി​ൽ സ​ർ​ഗ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
വാ​യ​ന, എ​ഴു​ത്ത്, അ​നു​ഭ​വം - എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു സം​വാ​ദം. പ്ര​ശ​സ്ത ക​വി വീ​രാ​ൻ കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്രസിഡന്‍റ് സു​ഗ​ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബാ​വ കെ. ​പാ​ലു​കു​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ ബു​ക്സ് ഓ​ഫ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ഉ​ട​മ കെ. ​അ​സ്ന​യെ ആ​ദ​രി​ച്ചു.
ഷാ​ജി പു​ൽ​പ​ള്ളി, റോ​യ്സ​ണ്‍ പി​ലാ​ക്കാ​വ്, സാ​ദി​ർ ത​ല​പ്പു​ഴ, അ​നി​ൽ കു​റ്റി​ച്ചി​റം, ഡോ.പി.​കെ. ജ​യ​ച​ന്ദ്ര​ൻ, ജി​ത്തു ത​ന്പു​രാ​ൻ, പി.​സി.​മ​ജീ​ദ്,സ്റ്റെ​ല്ല മാ​ത്യു, ശ​ശി വെ​ള്ള​മു​ണ്ട, റി​ഷ ന​സ്റി​ൻ തു​ട​ങ്ങി​യ വ​യ​നാ​ട്ടി​ലെ എ​ഴു​ത്തു​കാ​രും പ​ങ്കാ​ളി​ക​ളാ​യി.