കാ​റി​ൽ വ്യാ​ജ​സ്റ്റി​ക്ക​ർ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു
Sunday, June 26, 2022 12:21 AM IST
മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ടൗ​ണി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ കാ​റി​ന് വ്യാ​ജ​സ്റ്റി​ക്ക​ർ. ഭാ​ര​ത സ​ർ​ക്കാ​ർ എ​ന്ന് ഹി​ന്ദി​യി​ൽ ചു​വ​പ്പ് അ​ക്ഷ​ര​ത്തി​ൽ പ്രി​ന്‍റ് ചെ​യ്ത് ഒ​ട്ടി​ച്ച വാ​ഹ​ന​മാ​ണ് നി​യ​മം ലം​ഘി​ച്ച് ഓ​ടി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് ഗ്ലാ​സി​ലും പി​റ​ക് വ​ശ​ത്തും സ്റ്റി​ക്ക​റു​ണ്ട്. സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു. മൂ​ന്ന് ദി​വ​സ​ത്തി​ന​കം സ്റ്റി​ക്ക​ർ നീ​ക്കം ചെ​യ്യാ​മെ​ന്ന ഉ​റ​പ്പി​ൽ പി​ഴ ഈ​ടാ​ക്കി വാ​ഹ​നം വി​ട്ട് ന​ൽ​കി.

നോ​ർ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യു​ടെ താ​മ​സ​സ്ഥ​ല​ത്താ​ണ് വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മാ​ർ​ഗ്ഗ​ദി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്നി​രി​ക്കെ അ​തെ​ല്ലാം ലം​ഘി​ച്ചാ​ണ് ദി​വ​സ​വും മൂ​ന്നും നാ​ല് ത​വ​ണ ടൗ​ണി​ലു​ള്ള ട്രാ​ഫി​ക് പോ​ലീ​സി​ന് മു​ന്പി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു​പോ​വു​ന്ന​ത്. എം​പി07​സി​ഡി 9872 ര​ജി​സ്ട്ര​ഷ​ൻ ന​ന്പ​റി​ലു​ള്ള ഫോ​ർ​ഡ് ഫി​ഗോ കാ​റി​ലാ​ണ് വ്യാ​ജ​സ്റ്റി​ക്ക​ർ. ആ​ർ​ടി​ഒ വെ​ഹി​ക്കി​ൾ ഇ​ൻ​ഫ​ർ​മേ​ഷ​നി​ൽ രാ​ജേ​ന്ദ്ര​കു​മാ​ർ യാ​ദ​വ് എ​ന്നാ​ണ് ഉ​ട​മ​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​താ​നും മാ​സം മു​ന്പ് പു​ൽ​പ്പ​ള്ളി​യി​ൽ കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് ജീ​വ​ന​ക്കാ​രെ​ന്നു വ്യാ​ജേ​ന ഇ​ത്ത​ര​ത്തി​ൽ സ്റ്റി​ക്ക​ർ പ​തി​ച്ച വാ​ഹ​ന​ത്തി​ലെ​ത്തി വ​നം വ​കു​പ്പി​നെ ക​ബ​ളി​പ്പി​ച്ച​വ​ർ പി​ടി​യി​ലാ​യി​രു​ന്നു.