ബ​ഫ​ർ സോ​ണ്‍ ഏ​രി​യ​ ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി
Sunday, June 26, 2022 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റ​ള​വി​ലു​ള്ള ബ​ഫ​ർ സോ​ണ്‍ ഏ​രി​യ​ക​ളു​ടെ ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. ശ്രീ​മ​ധു​ര, നെ​ല്ലാ​ക്കോ​ട്ട, ചേ​ര​ങ്കോ​ട്, മു​തു​മ​ല, മ​സി​ന​ഗു​ഡി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ഫ​ർ സോ​ണ്‍ ബാ​ധി​ക്കു​ന്നു​ണ്ട്. പാ​ട്ട​വ​യ​ൽ, ചേ​ര​ന്പാ​ടി, ചേ​ര​ങ്കോ​ട്, ബി​ദ​ർ​ക്കാ​ട്, ചെ​റു​കു​ന്ന്, പാ​ലാ​പ്പ​ള്ളി, മു​തി​ര​കൊ​ല്ലി, വി​ല​ങ്ങൂ​ർ, കിം​സ​ണ്‍ എ​സ്റ്റേ​റ്റ്, ബോ​സ്പ​റ, കി​ല്ലൂ​ർ, കു​റു​ന്പ​ർ​പേ​ട്ട, മ​ച്ചി​കൊ​ല്ലി, അ​വു​ണ്ടേ​ൽ, മേ​ഫീ​ൽ​ഡ്, ഓ​ട​കൊ​ല്ലി, കു​നി​ൽ, മേ​ല​ന്പ​ലം, മ​ണ്‍​വ​യ​ൽ, തു​റ​പ്പ​ള്ളി, ശി​ങ്കാ​ര, മ​സി​ന​ഗു​ഡി, മാ​യാ​ർ, ബൊ​ക്കാ​പു​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ന്ന​ത്.