പി​രി​സ്ഥി​തിലോ​ല മേ​ഖ​ല: ക​രു​വാ​ര​കു​ണ്ടി​ൽ സ​ർവ​ക​ക്ഷി യോ​ഗം വി​ളി​ച്ചു
Sunday, June 26, 2022 12:13 AM IST
ക​രു​വാ​ര​കു​ണ്ട്: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ഭാ​വി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ സു​പ്രീം കോ​ട​തി വി​ധി. ഇ​തു സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ ആ​ശ​ങ്ക​ക​ളും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​ത്. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, ടി.​കെ.​ഉ​മ്മ​ർ, മാ​ത്യു സെ​ബാ​സ്ത്യ​ൻ കു​രി​ശും​മൂ​ട്ടി​ൽ, ജോ​യ് ചെ​റി​യാ​ൻ വ​യ​ലി​ൽ, കെ.​യു. തോ​മ​സ്, ഹം​സ സു​ബ്ഹാ​ൻ, വി. ​ഷെ​ബീ​റ​ലി, കെ.​കെ. ജ​യിം​സ്, പി.​എ​ച്ച്. സു​ഹൈ​ൽ, ടി.​ഡി. ജോ​യ്, ഇ. ​ലി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.