ഓ​വാ​ലി​യി​ൽ കൊ​ല​കൊ​ന്പ​ന്‍റെ ന​ര​നാ​യാ​ട്ട് തു​ട​രു​ന്നു: ജ​നം റോ​ഡ് ഉ​പ​രോ​ധി​ച്ചു
Sunday, May 29, 2022 2:04 AM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ആ​റാ​ട്ടു​പാ​റ​യി​ൽ കൊ​ല​യാ​ളി കൊ​ന്പ​ന്‍റെ ന​ര​നാ​യാ​ട്ട് തു​ട​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ മേ​ൽ ഗൂ​ഡ​ല്ലൂ​രി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഗൂ​ഡ​ല്ലൂ​ർ-​ഉൗ​ട്ടി ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30 മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യാ​ണ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്. കൊ​ല​യാ​ളി കൊ​ന്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി മു​തു​മ​ല​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ ശ​ര​വ​ണ ക​ണ്ണ​ൻ, ത​ഹ​സി​ൽ​ദാ​ർ സി​ദ്ധ​രാ​ജ്, ഡി​വൈ​എ​സ്പി കു​മാ​ർ, എ​സി​എ​ഫ് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ റേ​യ്ഞ്ച​ർ ഗ​ണേ​ഷ്, ഓ​വാ​ലി റേ​യ്ഞ്ച​ർ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം ഓ​വാ​ലി വ​ന​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. അ​തേ​സ​മ​യം കൊ​ല​കൊ​ന്പ​ൻ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ര​ണ്ട് പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് എ​ടു​ത്ത​ത്.

ആ​റാ​ട്ടു​പാ​റ തി​രു​വ​ള്ളു​വ​ർ ന​ഗ​ർ സ്വ​ദേ​ശി ആ​ന​ന്ദ് (43) ബാ​രം സ്വ​ദേ​ശി മും​താ​സ് എ​ന്ന മാ​ളു എ​ന്നി​വ​രു​ടെ ജീ​വ​നു​ക​ളാ​ണ് അ​പ​ഹ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ക്കാ​നാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ് സം​ഘം.