കൽപ്പറ്റ: ആഘോഷപൂർവം ഒന്നാം വാർഷികം ആഘോഷിച്ച രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷക്കാലം തൊഴിലാളികളെയും സാധാരണക്കാരെയും സംബന്ധിച്ച് വിനാശ വർഷമായിരുന്നു എന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. ജനവിരുദ്ധ കെ-റയിൽ പദ്ധതി ഉപേക്ഷിക്കുക, പെട്രോൾ, ഡീസൽ പാചകവാതക വിലക്കയറ്റം നിയന്ത്രിക്കുക, മുഖ്യമന്ത്രി സഭയിൽ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം നടപ്പാക്കുക തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളും തകർച്ചയുടെ വക്കിലാണെന്നും ശന്പളം കൊടുക്കാൻ പോലും കാശില്ലാത്ത സർക്കാർ മുച്ചൂടും കടമെടുത്തു കേരള ജനതയുടെ മേൽ അമിത ബാധ്യത കെട്ടി വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ പി.പി. ആലി അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, എം.എ. ജോസഫ്, സി. ജയപ്രസാദ്, ബി. സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ഗിരീഷ് കൽപ്പറ്റ, ശ്രീനിവാസൻ തോവരിമല, കെ.എം. വർഗീസ്, ഒ. ഭാസ്കരൻ, ജിനി തോമസ്, കൃഷ്ണകുമാരി, മേഴ്സി സാബു, ഓമന, മോഹൻദാസ് കോട്ടക്കൊല്ലി, ജോർജ് പടകൂട്ടിൽ, താരീഖ് കടവൻ, അരുണ്‍ ദേവ്, കെ.കെ. രാജേന്ദ്രൻ, രാധാ രാമസ്വാമി, കെ. അജിത, ഏലിയാമ്മ മാത്തുക്കുട്ടി, ആയിഷ പള്ളിയാൽ, ജ്യോതിഷ് കുമാർ, ആർ. രാമചന്ദ്രൻ, ബേബി തുരുത്തിയിൽ, കെ.ജി. ബാബു, സി.എ. ഗോപി, എം.പി. ശശികുമാർ, ശ്രീദേവി ബാബു, ജോർജ് മണ്ണത്താനി, പി.കെ. മുരളി, എസ്. മണി, ഹർഷൽ കോണാടൻ, ഡിന്റോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.