ഭീ​തി പ​ര​ത്തു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടു​മെ​ന്ന് വ​നം വ​കു​പ്പി​ന്‍റെ ഉ​റ​പ്പ്
Thursday, May 26, 2022 1:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി പ​രി​ത്തി വി​ല​സു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടു​മെ​ന്ന് വ​നം വ​കു​പ്പ്. കൂ​ട് വ​ച്ച് ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ ക​ക്ഷി സം​ഘ​ത്തി​ന് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത ത​ല​വ​ൻ ന​രേ​ന്ദ്ര​ബാ​ബു ഉ​റ​പ്പു​ന​ൽ​കി. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​വ​ശ്യ​മാ​യ കൂ​ട് സ്ഥാ​പി​ക്കും. കൂ​ടു​ത​ൽ ക്യാ​മ​റ​ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തും.
ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​ന് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ക​യാ​ൽ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ അ​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ടു​വ​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​വി​ധ​ത​രം സ്വ​ഭാ​വ​മു​ള്ള ക​ടു​വ​ക​ളു​ള്ള​തി​നാ​ൽ അ​വ​രു​ടെ സ​ഞ്ചാ​ര​പ​ദം മ​ന​സി​ലാ​ക്കി​വേ​ണം കൂ​ടു​വ​യ്ക്കാ​ൻ. അ​തു​കൊ​ണ്ടാ​ണ് താ​മ​സം നേ​രി​ടു​ന്ന​തെ​ന്നും വി​ശ​ദീ​ക​രി​ച്ചു.
സ​ർ​വ​ക​ക്ഷി സം​ഘ​ത്തി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​റ​ഷീ​ദ്, ലി​ഷ, ടോം ​ജോ​സ്, ഷാ​മി​ല ജു​നൈ​സ്, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ കെ.​ജെ. ദേ​വ​സ്യ, അ​ഡ്വ.​സ​തീ​ഷ് പൂ​തി​ക്കാ​ട്, പി.​പി. അ​യൂ​ബ്, കെ.​സി. യോ​ഹ​ന്നാ​ൻ, രാ​ജേ​ഷ് വാ​കേ​രി, പി.​ജി. സോ​മ​നാ​ഥ​ൻ, പി.​വൈ. മ​ത്താ​യി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.