ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നെ ആ​ധു​നി​ക​വ​ത്ക​രി​ക്കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
Thursday, May 26, 2022 1:01 AM IST
ക​ൽ​പ്പ​റ്റ: ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നെ കൂ​ടു​ത​ൽ ആ​ധു​നി​ക​വ​ത്ക​രി​ച്ച് മു​ഴു​വ​ൻ ആ​ധാ​ര​ങ്ങ​ളും ഡി​ജി​റ്റ​ലാ​ക്കു​മെ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ​സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ടം ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ വ​ന്ന​തോ​ടെ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് കാ​ലോ​ചി​ത​മാ​യി മു​ന്നേ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തോ​ടെ ആ​ധാ​രം ര​ജി​സ്ട്രേ​ഷ​ൻ രം​ഗ​ത്ത് പു​തി​യ വേ​ഗ​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​വും. ആ​ധാ​രം എ​ഴു​ത്ത് ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും അ​ഴി​മ​തി മു​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ​യും സ​ന്ദേ​ശം ച​ട​ങ്ങി​ൽ വാ​യി​ച്ചു. പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ സി. ​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​എ​സ്. മൂ​സ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബി.​ഡി. അ​രു​ണ്‍​കു​മാ​ർ, അ​ശോ​ക​ൻ കൊ​യി​ലേ​രി, ജി​ല്ലാ ര​ജി​സ്ട്രാ​ർ എ.​ബി. സ​ത്യ​ൻ, സ​ബ് ര​ജി​സ്ട്രാ​ർ റെ​ജു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
2018ലെ ​കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 365 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ 1.20 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കേ​ര​ള സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​നാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മാ​ന​ന്ത​വാ​ടി, പ​യ്യ​ന്പ​ള​ളി, പേ​രി​യ, വാ​ളാ​ട്, എ​ട​വ​ക, ന​ല്ലൂ​ർ​നാ​ട്, തി​രു​നെ​ല്ലി, ത​വി​ഞ്ഞാ​ൽ, തൃ​ശി​ലേ​രി വി​ല്ലേ​ജു​ക​ളാ​ണ് മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് കീ​ഴി​ൽ​വ​രു​ന്ന​ത്.