പൗ​ൾ​ട്രി ഫാം ​സം​രം​ഭ​ക ശി​ൽ​പ​ശാ​ല നാ​ളെ
Thursday, May 26, 2022 1:01 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ബാ​ങ്കി​ന്‍റെ 51 കോ​ടി വാ​യ്പാ സ​ഹാ​യ​ത്തോ​ടെ കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൗ​ൾ​ട്രി ഫാം ​സം​രം​ഭ​ക​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല നാ​ളെ മാ​ന​ന്ത​വാ​ടി ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘം ഹാ​ളി​ൽ ന​ട​ക്കും. പ​ദ്ധ​തി നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യെ​ന്ന നി​ല​യി​ൽ ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ 2000 കോ​ഴി ഫാ​മു​ക​ളാ​ണ് വാ​യ്പ സ​ഹാ​യ​ത്തോ​ടെ തു​ട​ങ്ങു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം പൗ​ൾ​ട്രി ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ശി​ൽ​പ​ശാ​ല​യു​ടെ ല​ക്ഷ്യം.
സ്വ​ന്ത​മാ​യി കോ​ഴി ഫാ​മു​ക​ളു​ള്ള ക​ർ​ഷ​ക​ർ​ക്കാ​ണ് വാ​യ്പ​ക്ക് മു​ൻ​ഗ​ണ​ന. ഫാ​മി​ല്ലാ​ത്ത​വ​ർ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഫാം ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് കേ​ര​ള ബാ​ങ്ക് വാ​യ്പ ല​ഭ്യ​മാ​ക്കും. അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് ബ്ര​ഹ്മ​ഗി​രി വി​ദ​ഗ്ധ സം​ഘം ന​ൽ​കു​ന്ന ശി​പാ​ർ​ശ​യ്ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും കേ​ര​ള ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കു​ക. ഇ​തി​നാ​യി ക​ർ​ഷ​ക​ർ- കേ​ര​ള​ബാ​ങ്ക്- ബ്ര​ഹ്മ​ഗി​രി സം​യു​ക്ത ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടും.
സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ആ​റ് രൂ​പ വ​രെ വ​ള​ർ​ത്തു​കൂ​ലി ല​ഭി​ക്കു​ന്പോ​ൾ ക​ർ​ഷ​ക​രി​ൽ നി​ന്നും വി​ത്തു​ധ​നം സ്വീ​ക​രി​ച്ച് 10-11 രൂ​പ വ​രെ വ​ള​ർ​ത്തു​കൂ​ലി ന​ൽ​കി​യാ​ണ് ബ്ര​ഹ്മ​ഗി​രി കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കു​ഞ്ഞും കോ​ഴി​ത്തീ​റ്റ​യും ക​ർ​ഷ​ക​ന് ന​ൽ​കി വ​ള​ർ​ച്ച​യെ​ത്തു​ന്പോ​ൾ ബ്ര​ഹ്മ​ഗി​രി​യു​ടെ മ​ല​ബാ​ർ മീ​റ്റ് മാം​സ സം​സ്ക്ക​ര​ണ ഫാ​ക്ട​റി വ​ഴി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു. ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ, മൃ​ഗ​ഡോ​ക്ട​ർ എ​ന്നി​വ​രു​ടെ സേ​വ​നം ബ്ര​ഹ്മ​ഗി​രി​യു​ടെ ചു​മ​ത​ല​യാ​ണ്.
1000 കോ​ഴി​വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ന് സ്വ​കാ​ര്യ​ക​ന്പ​നി​ക​ൾ 10,000-12,000 രൂ​പ വ​രെ ന​ൽ​കു​ന്പോ​ൾ കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യി​ൽ 16,000-22,000 രൂ​പ വ​രെ നേ​ടാ​നാ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9656493111.