ഗൂ​ഡ​ല്ലൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ
Wednesday, May 25, 2022 12:17 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​താ​യി പ​രാ​തി. മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ല. ഫ​ണ്ടി​ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ​ന്നും അ​വ​ർ അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​താ​ണെ​ന്നു​മാ​ണ് മ​റ്റൊ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ പ​കു​തി ഭാ​ഗം പൂ​ർ​ത്തി​യാ​യി. കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ചാ​ൽ ചോ​ർ​ച്ച കാ​ര​ണം ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​ൻ പ​റ്റി​ല്ല. മേ​ൽ​ക്കൂ​ര പൊ​ളി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മ​ഴ വെ​ള്ളം സ്റ്റാ​ൻ​ഡി​ന് അ​ക​ത്തേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്.
ബ​സ്‌​സ്റ്റാ​ൻ​ഡ് വി​പു​ലീ​ക​ര​ണം നീ​ണ്ടു​പോ​കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. 4.75 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ബ​സ്‌​സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം നാ​ല് വ​ർ​ഷം മു​ന്പാ​ണ് എം​എ​ൽ​എ ഫ​ണ്ടും ജ​ന​റ​ൽ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ പി​ൻ​വ​ശ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചി​രു​ന്ന​ത്. പി​ൻ ഭാ​ഗ​ത്ത് ഒ​രു ഏ​ക്ക​റി​ലേ​റെ സ്ഥ​ലം ഉ​ണ്ട്. ഈ ​സ്ഥ​ല​മാ​ണ് ബ​സ്റ്റാ​ൻ​ഡി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പ​ത്ത് ബ​സു​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണി​പ്പോ​ഴു​ള്ള​ത്. നി​ല​വി​ൽ 46 ബ​സു​ക​ളാ​ണ് ഗൂ​ഡ​ല്ലൂ​ർ ടി​എ​ൻ​എ​സ്ടി​സി ഡി​പ്പോ​യി​ലു​ള്ള​ത്. എ​ല്ലാ ബ​സു​ക​ൾ​ക്കും സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് കാ​ര​ണം പാ​ത​യോ​ര​ത്താ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും റോ​ഡി​ൽ നി​ന്നാ​ണ്. ഇ​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.
ഉൗ​ട്ടി-​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്നാ​ണ് ബ​സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്. അ​ത്കൊ​ണ്ട് ത​ന്നെ ഈ ​പാ​ത​യി​ൽ ഗ​താ​ഗ​ത കു​രു​ക്കും പ​തി​വാ​ണ്. ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ​ക്ക് പു​റ​മേ കേ​ര​ള-​ക​ർ​ണാ​ട​ക ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യി​റ​ങ്ങാ​റു​ണ്ട്. ബ​സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.