നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ അ​റയ്​ക്ക​ൽ കു​ഞ്ഞീ​തി​നെ ആ​ദ​രി​ച്ചു
Wednesday, May 25, 2022 12:17 AM IST
ക​ൽ​പ്പ​റ്റ: നീ​ന്താ​നും നീ​ന്ത​ൽ പ​ഠി​പ്പി​ക്കാ​നും പ്രാ​യം ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കു​ഞ്ഞീ​ത്. മൂ​ച്ചി​ക്കു​ണ്ടി​ൽ സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത് എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ അ​റ​ക്ക​ൽ കു​ഞ്ഞീ​താ​ണ്. നേ​രം വെ​ളു​ത്താ​ൽ ത​ന്‍റെ കു​ളി കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​മാ​യി കു​ഞ്ഞീ​ത് ക​ട​വി​ലെ​ത്തും. കാ​ലാ​വ​സ്ഥ​യൊ​ന്നും കു​ളി​ക്ക് ത​ട​സ​മ​ല്ല. എ​ട്ട​ര വ​രെ നീ​ന്ത​ലും നീ​ന്ത​ൽ പ​ഠി​പ്പി​ക്ക​ലും. മൂ​ച്ചി​ക്കു​ണ്ട് കു​ളി കൂ​ട്ടാ​യ്മ​യി​ൽ 21 പേ​രാ​ണു​ള്ള​ത്. ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ നി​ന്നും ര​ണ്ട​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ ചു​ഴ​ലി മി​ൽ​മ പ്ലാ​ന്‍റി​ന​ടു​ത്താ​ണ് മൂ​ച്ചി​ക്കു​ണ്ട് ജ​ലാ​ശ​യം. വെ​ള്ളം കെ​ട്ടി​നി​ർ​ത്താ​നാ​യി ന​വീ​ക​ര​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നെ​ല്ലാം സാ​ക്ഷി​യാ​യി പ​തി​ന​ഞ്ച് വ​ര്ഷ​ത്തി​ലേ​റെ​യാ​യി കു​ഞ്ഞീ​ത് മൂ​ച്ചി​ക്കു​ണ്ടി​ൽ പ​തി​വാ​യി നീ​ന്താ​ൻ തു​ട​ങ്ങി​യി​ട്ട്.
252 കു​ട്ടി​ക​ളെ ഒ​റ്റ​യ്ക്കും സ​ലീം പാ​ല​ക്കു​ന്ന്, വി.​ടി. റൗ​ഫ്, ടി. ​ജോ​സ​ഫ്, മാ​ട്ടി​ൽ അ​ല​വി, ഇ​ഖ്ബാ​ൽ ചീ​ന​ന്പാ​ട​ൻ, നാ​സ​ർ അ​റ​ക്ക​ൽ, മു​ഹ​മ്മ​ദ് പു​തു​ക്കു​ടി, പ​യ​ന്തോ​ത്ത് അ​ലി, അ​മീ​ര് പൊ​ന്നാ​റ​ത്ത്, കെ.​പി. ഹാ​രി​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 400 ൽ​അ​ധി​കം കു​ട്ടി​ക​ളെ​യും നീ​ന്ത​ൽ പ​ഠി​പ്പി​ച്ച​താ​യി കു​ഞ്ഞീ​ത് പ​റ​ഞ്ഞു.
മൂ​ച്ചി​ക്കു​ണ്ടി​ൽ സൗ​ജ​ന്യ​നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​റ​ക്ക​ൽ കു​ഞ്ഞീ​തി​നെ ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് ആ​ദ​രി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക്, കൗ​ണ്‍​സി​ല​ർ ഡി. ​രാ​ജ​ൻ, കെ. ​സ​ച്ചി​താ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.