ഫാ. ​ജേ​ക്ക​ബ് മീ​ഖാ​യേ​ലി​നെ സ​ണ്‍​ഡേ​സ്കൂ​ൾ കേ​ന്ദ്ര ക​മ്മി​റ്റി ആ​ദ​രി​ച്ചു
Wednesday, May 25, 2022 12:17 AM IST
മീ​ന​ങ്ങാ​ടി: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ സ​ൺ​ഡേ​സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ. ​ജേ​ക്ക​ബ് മീ​ഖാ​യേ​ലി​നെ പു​ത്ത​ൻ കു​രി​ശി​ൽ നി​ന്നെ​ത്തി​യ കേ​ന്ദ്ര സം​ഘം ആ​ദ​രി​ച്ചു. അ​ൻ​പ​ത് വ​ർ​ഷ​മാ​യി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലും 30 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി കേ​ന്ദ്ര ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് ആ​ദ​ര​വ്. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.
സ​ണ്‍​ഡേ​സ്കൂ​ൾ ക​ലോ​ത്സ​വം, സി​ല​ബ​സ്, ആ​ത്മ​ദീ​പം പ​ത്രാ​ധി​പ സ​മി​തി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വ​ട​ക്ക​ൻ മേ​ഖ​ലാ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ദ​ര​വ് ന​ട​ന്ന​ത്. സ​ണ്‍​ഡേ​സ്കൂ​ൾ അ​ഖി​ല മ​ല​ങ്ക​ര പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മോ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ർ എം.​ജെ. മ​ർ​ക്കോ​സ്, ട്ര​ഷ​റ​ർ പി.​വി. ഏ​ലി​യാ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൽ​ദോ ഐ​സ​ക്ക്, റോ​യി തോ​മ​സ്, പി.​വി. പൗ​ലോ​സ്, മ​ല​ബാ​ർ ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ടി.​വി. സ​ജീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.