73 പേ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ​യു​മാ​യി കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി
Wednesday, May 25, 2022 12:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: തി​മി​രം ബാ​ധി​ച്ച് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട് വി​ഷ​മി​ക്കു​ന്ന നി​ർ​ധ​ന​രാ​യ 73 പേ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​മെ​ന്ന് കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും ക​ണ്ണാ​ശു​പ​ത്രി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ മാ​ത്യൂ​സ് ത്രി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ 73-ാം ജ​ൻ​മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.
ആ​ധു​നി​ക താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ​യാ​ണ് ചെ​യ്യു​ന്ന​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞാ​ൽ ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ട്ടി​ൽ പോ​കാ​വു​ന്ന​താ​ണ്. ഒ​രു ശ​സ്ത്ര​ക്രി​യ​യ്ക്ക് 15,000 രൂ​പ​യി​ല​ധി​കം ചെ​ല​വ് വ​രു​ന്ന​താ​ണ്. ഇ​താ​ണ് സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത്. സൗ​ജ​ന്യ ചി​കി​ത്സ ആ​ഗ്ര​ഹി​ക്കു​ന്ന രോ​ഗി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി​യി​ലും ആ​ശു​പ​ത്രി​യു​ടെ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ ശാ​ഖ​ക​ളി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 73 രോ​ഗി​ക​ൾ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മെ​ഡി​ക്ക​ൽ മി​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ഏ​ബ്ര​ഹാം മാ​ത്യു എ​ട​യ​ക്കാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ, ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം പ്ര​ഫ.​വ​ർ​ഗീ​സ് മാ​ത്യു, മാ​ത്യു എ​ട​യ​ക്കാ​ട്ട്, ട്ര​ഷ​റ​ർ കെ.​ഒ. പീ​റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.