വ​ർ​ഗീ​യ ന​ട​പ​ടി​ക​ൾ അ​പ​ല​പ​നീ​യം: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത
Wednesday, May 25, 2022 12:17 AM IST
മാ​ന​ന്ത​വാ​ടി: മ​തേ​ത​ര​ത്വ ഇ​ന്ത്യ​യി​ൽ ന​ട​മാ​ടു​ന്ന വ​ർ​ഗീ​യ ന​ട​പ​ടി​ക​ൾ അ​പ​ല​പ​നീ​യ​മെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത. ആ​ല​പ്പു​ഴ​യി​ൽ എ​സ്ഡി​പി​ഐ പോ​പ്പു​ല​ർ​ഫ്ര​ണ്ട് റാ​ലി​ക്കി​ടെ കൊ​ച്ചു​കു​ട്ടി​യെ​ക്കൊ​ണ്ട് പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച​തി​ലും അ​ത് ഏ​റ്റു​ചൊ​ല്ലി വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച​തി​ലും സം​ഘാ​ട​ക​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
സ​ഹ​ജീ​വി​ക​ളെ സ​ഹോ​ദ​ര​തു​ല്യം ക​ണ്ട് സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ത​സ​ഹി​ഷ്ണു​ത​യു​ടെ​യും പാ​ഠ​ങ്ങ​ൾ കൈ​മു​ത​ലാ​ക്കി ജീ​വി​ക്കു​ന്ന നാ​ട്ടി​ൽ കു​ഞ്ഞു​ങ്ങ​ളി​ൽ പോ​ലും വ​ർ​ഗീ​യ​ത​യു​ടെ വി​ഷം കു​ത്തി​നി​റ​ച്ചും അ​ധ​ര​ങ്ങ​ളി​ൽ വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന ഗൂ​ഡ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പ് ത​ക​ർ​ക്കും.
സ​മൂ​ഹ​നി​ർ​മി​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കേ​ണ്ട പു​തു​ത​ല​മു​റ​യി​ൽ മ​ത​വി​ദ്വേ​ഷ​വും മ​ത​വെ​റി​യു​മ​ല്ല വ​ള​ർ​ത്തി​യെ​ടു​ക്കെ​ണ്ട​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​ഹോ​ദ​ര​തു​ല്യം സ്നേ​ഹ​വും ബ​ഹു​മാ​ന​വും വ​ള​ർ​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടി​ബി​ൻ പാ​റ​യ്ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ന​യ​ന മു​ണ്ട​ക്കാ​ത​ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​മ​ൽ​ഡ തൂ​പ്പും​ക​ര, ലി​ബി​ൻ മേ​പ്പു​റ​ത്ത്, ബ്രാ​വോ പു​ത്ത​ൻ​പ​റ​ന്പി​ൽ, അ​നി​ൽ അ​ന്പ​ല​ത്തി​ങ്ക​ൽ, ഡ​യ​റ​ക്ട​ർ ഫാ.​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​തോ​ട്ട​ത്തി​ൽ, സി​സ്റ്റ​ർ സാ​ലി സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.