ദൈ​വ​ത്തോ​ട് ചേ​ർ​ന്ന് പ്ര​കാ​ശി​ത​രാ​ക​ണം: മാ​ത്യൂ​സ് ത്രി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ
Wednesday, May 25, 2022 12:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഞാ​ൻ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​കു​ന്നു എ​ന്ന് അ​രു​ളി​യ ദൈ​വ​ത്തോ​ട് ചേ​ർ​ന്ന് ഏ​വ​രും പ്ര​കാ​ശി​ത​രാ​ക​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് ത്രി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.
കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് കാ​ഴ്ച ന​ൽ​കു​ന്ന​ത് വ​ലി​യ പു​ണ്യ​മാ​ണ്. കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി ചെ​യ്യു​ന്ന മ​ഹ​ത്താ​യ സേ​വ​ന​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ബി​ഷ​പ് ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ മി​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ഏ​ബ്ര​ഹാം മാ​ത്യു എ​ട​യ​ക്കാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​കു​ര്യാ​ക്കോ​സ് തോ​ലാ​ലി​ൽ, ജോ​ർ​ജ് മ​ത്താ​യി നൂ​റ​നാ​ൽ, കെ.​ഒ. പീ​റ്റ​ർ, ഡോ.​രാ​ജ​ൻ സി​റി​യ​ക്, ഡോ.​ബാ​ബു വ​ർ​ഗീ​സ്, ഫാ. ​ബി​ജു പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.