സു​ഗ​ന്ധ​ഗി​രി​യി​ൽ ഗോ​ത്ര മ്യൂ​സി​യം സ്ഥാ​പി​ക്കാ​ൻ നീ​ക്കം
Wednesday, May 25, 2022 12:17 AM IST
വൈ​ത്തി​രി: വ​യ​നാ​ട്ടി​ലെ സു​ഗ​ന്ധ​ഗി​രി​യി​ൽ ഗോ​ത്ര മ്യൂ​സി​യം സ്ഥാ​പി​ക്കാ​ൻ നീ​ക്കം. കോ​ഴി​ക്കോ​ട് ചേ​വാ​യൂ​രി​ലെ കി​ർ​ത്താ​ഡ്സ് ആ​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്കാ​നി​രു​ന്ന മ്യൂ​സി​യ​മാ​ണ് സു​ഗ​ന്ധ​ഗി​രി​യി​ലേ​ക്കു മാ​റ്റു​ന്ന​ത്. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കൈ​വ​ശം സു​ഗ​ന്ധ​ഗി​രി​യി​ലു​ള്ള​തി​ൽ 20 ഏ​ക്ക​ർ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ണ് പ​ദ്ധ​തി. ചേ​വാ​യൂ​രി​ലെ സ്ഥ​ല പ​രി​മി​തി​യാ​ണ് മ്യൂ​സി​യം വ​യ​നാ​ട്ടി​ൽ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള വ​യ​നാ​ട്ടി​ൽ മ്യൂ​സി​യം സ്ഥാ​പി​ക്ക​ണ​മെ​ന്നു ചി​ല ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ജീ​വ​ത്യാ​ഗം ചെ​യ്ത ഗോ​ത്ര​സ​മ​ര സേ​നാ​നി​ക​ളെ ഓ​ർ​മി​ക്കാ​നു​ള്ള ഇ​ടം കൂ​ടി​യാ​യാ​ണു 16 കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന മ്യൂ​സി​യം. ഗോ​ത്ര​വ​ർ​ഗ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​രേ​ഖ സ​മ​ർ​പ്പി​ക്കാ​ൻ 2016ൽ ​ക്രേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു കി​ർ​ത്താ​ഡ്സ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു.
പ​ദ്ധ​തി​ക്കാ​യി 15 കോ​ടി രൂ​പ​യാ​ണു ക്രേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. 1.5 കോ​ടി രൂ​പ സം​സ്ഥാ​ന വി​ഹി​ത​മാ​ണ്. ആ​ദ്യ​ഗ​ഡു​വാ​യി 7.5 കോ​ടി രൂ​പ ക്രേ​ന്ദ്ര​വും 85 ല​ക്ഷം സം​സ്ഥാ​ന​വും കി​ർ​ത്താ​ഡ്സി​നു കൈ​മാ​റി.
ഇ​തി​നി​ടെ​യാ​ണ് മ്യൂ​സി​യം വ​യ​നാ​ട്ടി​ൽ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ന്ന​ത്. സ്ഥ​ലം മാ​റ്റു​ന്ന​തോ​ടെ വി​ശ​ദ പ​ദ്ധ​തി​രേ​ഖ പു​തു​താ​യി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച് കേ​ന്ദ്രാ​നു​മ​തി നേ​ട​ണം.