ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​നുനീ​ക്കം
Wednesday, May 25, 2022 12:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ന് നീ​ക്കം. ഭ​ര​ണ സ​മി​തി​യു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അം​ഗം കെ.​കെ. വി​ശ്വ​നാ​ഥ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഓ​ഗ​സ്റ്റ് ആ​ദ്യ വാ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് 60 ദി​വ​സം മു​ന്പ് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം.
തീ​രു​മാ​ന​മെ​ടു​ക്കാ​തെ വ​കു​പ്പി​നെ ഇ​ട​പെ​ടു​ത്താ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​വും ഭ​ര​ണ​സ​മി​തി​യെ നോ​ക്കു​കു​ത്തി​യാ​ക്കി നി​ർ​ത്തി പി​ൻ​സീ​റ്റ് ഭ​ര​ണം ന​ട​ത്തി​യ ചി​ല ദ​ല്ലാ​ള​ൻ​മാ​രാ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ൽ.
യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗ​ത്വ​വി​ത​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തും പൂ​ർ​ണ വി​ജ​യ​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​തു​മാ​യ ആ​റ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെു​പ്പി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​തെ ദ​ല്ലാ​ള​ന്മാ​ർ സി​പി​എ​മ്മി​ന് വി​റ്റ​ത്. അ​ടു​ത്ത കാ​ല​ത്ത് കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് സി​പി​എ​മ്മി​ലേ​ക്ക് ചേ​ക്കേ​റി​യ പി.​വി. ബാ​ല​ച​ന്ദ്ര​ന് അ​ഭ​യം ന​ൽ​കാ​നാ​ണ് ഈ ​നീ​ക്കം. അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി ജി​ല്ല മു​ഴു​വ​നും വ്യാ​പി​പ്പി​ച്ചു​കൊ​ണ്ട് 41 ത​സ്തി​ക​ക​ൾ​ക്ക് പു​തു​താ​യി സ​ഹ​ക​ര​ണ വ​കു​പ്പി​നോ​ട് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​ത് പ​ങ്കി​ട്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.
ഒ​രു ത​സ്തി​ക​യ്ക്ക് 35 ല​ക്ഷം മു​ത​ൽ 50 ല​ക്ഷം വ​രെ​യാ​ണ്. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​യ​മ​മ​നു​സ​രി​ച്ച് ഒ​രു ബ്രാ​ഞ്ചി​ൽ ചു​രു​ങ്ങി​യ​ത് 25 വൗ​ച്ച​റു​ക​ളെ​ങ്കി​ലും ഒ​രു ദി​വ​സം കൈ​കാ​ര്യം ചെ​യ്യ​ണം.
എ​ന്നാ​ൽ പു​തി​യ പ​ല ബ്രാ​ഞ്ചു​ക​ളി​ലും നാ​ലും അ​ഞ്ചും വൗ​ച്ച​റു​ക​ൾ മാ​ത്ര​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഓ​രോ ബ്രാ​ഞ്ചി​ലും ചു​രു​ങ്ങി​യ​ത് അ​ഞ്ച് പേ​രെ​ങ്കി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മെ​യാ​ണ് 41 നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള നീ​ക്ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.