കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭം തുടങ്ങുവാൻ താത്പര്യമുള്ളവർക്കുള്ള പൊതു ബോധവത്കരണ കാന്പയിൻ തുടങ്ങി. വർഷത്തിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കാന്പയിൻ ജില്ലാതല ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
ടൂറിസം, കാർഷിക മേഖലയിൽ വയനാട്ടിൽ ഈ പദ്ധതി വഴി കൂടുതൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനാകുമെന്ന് എംഎൽഎ പറഞ്ഞു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ചെറുകിട വ്യാവസായത്തിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയും ഗ്രാമപഞ്ചായത്ത് തലത്തിൽ മീനങ്ങാടി, തിരുനെല്ലി ഗ്രാമപഞ്ചായത്തുകൾ പുരസ്കാരം കരസ്ഥമാക്കി. വ്യവസായ വാണിജ്യ വകുപ്പ് തയാറാക്കിയ പുസ്തകം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പ്രകാശനം ചെയ്തു. വിവിധ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ച് വ്യവസായ വാണിജ്യ വകുപ്പ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ പി. കുഞ്ഞമ്മദ്, കേരള ബാങ്ക് ജനറൽ മാനേജർ എൻ. നവനീത് കുമാർ, ലീഡ് ഡിസ്ട്രിക്ട് മാനേജർ ബിപിൻ മോഹൻ, എംപ്ലോയ്മെന്റ് ഓഫീസർ ടി. അബ്ദുൾ റഷീദ്, അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ കെ. മമ്മൂട്ടി, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി. വാസുപ്രദീപ് തുടങ്ങിയവർ വിഷയാവതരണം നടത്തി.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ചന്ദ്രിക കൃഷ്ണൻ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, കണിയാന്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലൈജി തോമസ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഉഷ രാജേന്ദ്രൻ, മീനങ്ങാടി പഞ്ചായത്ത് അംഗം ലിസി പൗലോസ്, കെഎസ്എസ്ഐഎ സെക്രട്ടറി മാത്യു തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ. രാകേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.