സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാളെ
Tuesday, May 24, 2022 12:25 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടം ര​ജി​സ്ട്രേ​ഷ​ൻ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നാ​ളെ രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ റീ​ജ​ണ​ൽ മാ​നേ​ജ​ർ രാ​ഗേ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1.20 കോ​ടി ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.