യ​വ​നാ​ർ​കു​ളം - കു​ള​ത്താ​ട പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ന്നു: ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Tuesday, May 24, 2022 12:24 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി - വി​മ​ല​ന​ഗ​ർ - കു​ള​ത്താ​ട - വാ​ളാ​ട് - പേ​രി​യ റോ​ഡി​ന്‍റെ നി​ർ​മാ​ണം ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ​യും അ​ശാ​സ്ത്രീ​യ​മാ​യും ന​ട​പ്പാ​ക്കു​ന്ന​താ​ണ് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ദു​രി​തം വി​ത​ച്ചി​രി​ക്കു​ന്ന​ത്. നൂ​റ് കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. കെ​എ​സ്ടി​പി യു​ടെ മേ​ൽ​നേ​ട്ട​ത്തി​ലാ​ണ് നി​ർ​മാ​ണം. റോ​ഡ് പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ന്ന പ്ര​ദേ​ശ​ത്തെ മു​തി​രേ​രി​പാ​ലം നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പൊ​ളി​ച്ചു​മാ​റ്റി. ക​രാ​റു​കാ​ർ മ​ഴ​യ്ക്ക് മു​ന്പ് പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഉ​റ​പ്പും ന​ൽ​കി. പാ​ലം നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നി​ങ്ങു​ക​യാ​ണ്. താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ച​പ്പാ​ത്ത് പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.
കാ​ൽ​ന​ട യാ​ത്ര പോ​ലും ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ്. നി​റ​ത്തൊ​ഴു​കു​ന്ന തോ​ട്ടി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക പാ​ല​ത്തി​ലു​ടെ നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ക ബ​സും ഓ​ട്ടം നി​ർ​ത്തി. പോ​രൂ​ർ ഗ​വ.​എ​ൽ​പി സ​ർ​വോ​ദ​യം യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ എ​ങ്ങ​നെ വി​ദ്യാ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രും എ​ന്ന​ത് ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രേ​യും അ​ല​ട്ടു​ന്ന പ്ര​ശ്ന​മാ​ണ്.
സു​ര​ക്ഷ സം​വി​ധാ​ന​ത്തോ​ടെ താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ക്കു​ക​യും പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കു​ക​യും വേ​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​യ്സി ഷാ​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ണി മ​റ്റ​ത്തി​ലാ​നി, പോ​രൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​ല്ല​രി​കാ​ട്ട് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.