ലീ​ഡ് ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, May 24, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: ബാ​ങ്കു​ക​ൾ വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റ് മു​ത​ലാ​ളി​മാ​രെ മാ​ത്രം സ​ഹാ​യി​ക്കു​ക​യും സ​മൂ​ഹ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വാ​യ്പ​യെ​ടു​ത്ത‌​വ​രെ എ​ല്ലാ വി​ധ​ത്തി​ലും ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ ആ​രോ​പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​ക​ളാ​ണ് വ​ൻ​കി​ട​ക്കാ​രു​ടെ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ബാ​ങ്കു​ക​ൾ ചെ​ല​വി​ട്ട​ത്. എ​ന്നാ​ൽ നോ​ട്ട് നി​രോ​ധ​നം, പ്ര​ള​യം, കോ​വി​ഡ് 19 തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി നി​ൽ​ക്കു​ന്പോ​ൾ ജ​പ്തി അ​ട​ക്ക​മു​ള്ള പീ​ഡ​ന​ങ്ങ​ളാ​ണ് ബാ​ങ്കു​ക​ൾ ന​ട​ത്തു​ന്ന​ത്. ഈ ​പ്ര​വ​ണ​ത മാ​റ്റി​യെ തീ​രു.
ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക, കു​ടി​ശി​ഖ​യാ​യ ക​ർ​ഷ​ക​രു​ടെ പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ധ​ർ​ണ​യി​ൽ ഉ​ന്ന​യി​ച്ച് ക​ൽ​പ്പ​റ്റ ലീ​ഡ് ബാ​ങ്കി​ന് മു​ന്നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ന​ട​ത്തി​യ ധ​ർ​ണ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ദേ​വ​സ്യ. കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് മാ​ണി​ശേ​രി, ടി.​എ​സ്. ജോ​ർ​ജ്, എ​ൻ. വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, പി. ​ജോ​സ് തോ​മ​സ്, ടി.​ടി. മാ​ത്യു, വി. ​ജോ​സ് വ​ട്ടോ​ളി, പി. ​അ​നി​ൽ ജോ​സ്, വി. ​ജോ​യി വാ​ധ്യാ​പ​ള്ളി, പി. ​ടോം ജോ​സ്, ഒ.​പി. മാ​ണി, കെ.​പി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.