ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ ത​സ്തി​കക​ൾ സൃ​ഷ്ടി​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Monday, May 23, 2022 12:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ ത​സ്തി​കക​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​നി​താ ശി​ശു ക്ഷേ​മ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ സേ​വ​നം ഈ ​വ​ർ​ഷം ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്ന് നി​ർ​മി​ച്ച സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗ​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജൂ​ണി​ൽ അ​ങ്ക​ണ​വാ​ടി​ക​ളും സ്കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സി​ക്കി​ൾ സെ​ൽ അ​നീ​മി​യ സ്ക്രീ​നിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​യ​നാ​ടി​ന്‍റെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യ കാ​ത്ത് ലാ​ബും ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​യ​നാ​ടി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് സ​വി​ശേ​ഷ​മാ​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് എ​സ്ടി​പി പ്ലാ​ന്‍റ് നി​ർ​മി​ച്ച​ത്. 1,45,000 ലി​റ്റ​ർ വെ​ള്ളം ശു​ചീ​ക​രി​ക്കാ​ൻ ഈ ​പ്ലാ​ന്‍റി​ന് ക​ഴി​യും.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പെ​ട്ട നി​വേ​ദ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ർ മ​ന്ത്രി​ക്ക് കൈ​മാ​റി. സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ർ, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സു​ധി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​താ ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നീ​ഷ് ബി. ​നാ​യ​ർ, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ എ​ട​ക്ക​ൽ മോ​ഹ​ന​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന, ഡി​പി​എം ഡോ. ​സ​മീ​ഹ സൈ​ത​ല​വി, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ബി.​കെ. ശ്രീ​ല​ത, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​എ​സ്. സേ​തു​ല​ക്ഷ്മി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക പു​ന​ര​ധി​വാ​സ കേ​ന്ദ്ര​വും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ ബ്ലോ​ക്കും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.