വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും അ​ധ്യാ​പ​ക സം​ഗ​മ​വും
Friday, May 20, 2022 11:37 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഉ​പ്പ​ട്ടി ഭാ​ര​ത് മാ​ത പ്രൈ​മ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും അ​ധ്യാ​പ​ക സം​ഗ​മ​വും ന​ട​ത്തി. ഉ​പ്പ​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ.​മാ​ത്യു കാ​രു​വ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എം.​കെ. ഗീ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
34 വ​ർ​ഷം സേ​വ​നം ചെ​യ്ത പി.​പി. പ്ര​സീ​ദ, 20 വ​ർ​ഷ​ത്തി​ന് ശേ​ഷം വി​ര​മി​ച്ച വി. ​ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് മെ​മ​ന്‍റോ ന​ൽ​കി. പ്രൈ​മ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വി​ര​മി​ച്ച 15-ഓ​ളം അ​ധ്യാ​പ​ക​രേ​യും ആ​ദ​രി​ച്ചു.
മു​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​വി. മ​ത്താ​യി, പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ നി​ന്നും വി​ര​മി​ച്ച വി.​പി തോ​മ​സ്, സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക ട്ര​സ്റ്റി ഡോ.​എ​ൽ​ദോ, സി​സ്റ്റ​ർ റു​ബീ​ന, പി.​എം. സു​രേ​ഷ്കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ, മ​ഹേ​ശ്വ​രി, ഇ.​ജെ. ബി​ജു, റി​നൈ​സ​ൻ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എം. പീ​റ്റ​ർ, ര​ജീ​ഷ്, അ​ജി​ത, ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.