ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി; ബ്ലോ​ക്ക്ത​ല ശി​ൽപ​ശാ​ല
Friday, May 20, 2022 11:37 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര, സം​സ്ഥാ​ന സം​യു​ക്ത പ​ദ്ധ​തി​യാ​യ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വൈ​ത്തി​രി, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട് എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പശാ​ല സം​ഘ​ടി​പ്പി​ച്ചു. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​കെ. അ​സ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജീ​വ​ൻ ജ്യോ​തി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​എം. പ​ത്രോ​സ്, ഡ​യ​റ​ക്ട​ർ ലി​ടി​ൻ എ​സ്പോ​ൾ എ​ന്നി​വ​ർ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ചു വി​ശ​ദീ​ക​രി​ച്ചു. ക​ണ്ണൂ​ർ ജ​ല​നി​ധി ഓ​ഫീ​സി​ലെ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ മാ​നേ​ജ​ർ ജോ​ർ​ജ് മാ​ത്യു, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ആ​ശ​യ ദ​ർ​ശ​ന​ങ്ങ​ൾ, ഐ​എ​സ്എ പ്ര​വ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചും കോ​ഴി​ക്കോ​ട് ജ​ല​ജീ​വ​ൻ മി​ഷ​ൻ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ൾ സ​ലാം പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക നി​ർ​വ​ഹ​ണം എ​ന്നീ വി​ഷ​യ​ത്തി​ലും വി​ശ​ദ​മാ​യ ക്ലാ​സു​ക​ളും പൊ​തു ച​ർ​ച്ച​ക​ളും ന​ട​ത്തി.
ചെ​യ​ർ​പേ​ഴ്സ​ണ്‍ ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. റ​ഫീ​ഖ്, വൈ​ത്തി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ്, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ര​മേ​ശ്, ജീ​വ​ൻ ജ്യോ​തി ടീം ​ലീ​ഡ​ർ മെ​ൽ​ഹ മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.