ക​ന​ത്ത മ​ഴ: മാ​ട​ക്ക​ര​യി​ൽ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു; സ​ഹോ​ദ​രി​മാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Friday, May 20, 2022 11:37 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​ട​ക്ക​ര​യി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​മാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മാ​ട​ക്ക​ര ക​ളി​പ്പു​ര​യ​യി​ലെ മാ​ളു, ശാ​ര​ദ സ​ഹോ​ദ​രി​മാ​ർ താ​മ​സി​ച്ചി​രു​ന്ന പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ ത​ക​ർ​ന്ന് വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗ​വും ഭി​ത്തി​യും ത​ക​ർ​ന്നു.
രോ​ഗി​ക​ളാ​യ പ്രാ​യം ചെ​ന്ന സ​ഹോ​ദ​രി​മാ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ൻ ഭാ​സ്ക​ര​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ. വീ​ട് ത​ക​ർ​ന്ന​തോ​ടെ ഇ​വ​രു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​യി.
അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. വീ​ട് ത​ക​ർ​ന്ന വി​വ​രം വി​ല്ലേ​ജി​ലും പ​ഞ്ചാ​യ​ത്തി​ലും അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ആ​രും എ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നു.