ഡി​എം​കെ സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റി: എം.​കെ. സ്റ്റാ​ലി​ൻ
Friday, May 20, 2022 11:37 PM IST
ഉൗ​ട്ടി: ഡി​എം​കെ സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ഓ​രോ​ന്നാ​യി നി​റ​വേ​റ്റി വ​രി​ക​യാ​ണെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. കു​ന്നൂ​ർ ലെ​വ​ൽ ക്രോ​സി​ൽ ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രു വ​ർ​ഷം കൊ​ണ്ട് പ​ല വാ​ഗ്ദാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി. ടൗ​ണ്‍ ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യാ​ത്ര, സ്വ​ർ​ണ പ​ണ​യ വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ള​ൽ തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​ല്ലം​തേ​ടി ക​ൽ​വി, മ​ക്ക​ളെ തേ​ടി ചി​കി​ത്സ തു​ട​ങ്ങി​യ പ​ല ജ​ന​കീ​യ പ​ദ്ധ​തി​ക​ളും കൊ​ണ്ടു​വ​രാ​ൻ ഈ ​സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.
ഡി​എം​കെ​യോ​ട് ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സ​മാ​ണ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ഡി​എം​കെ​യ്ക്ക് ല​ഭി​ച്ച ഉ​ജ്ജ്വ​ല വി​ജ​യം. ഡി​എം​കെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഉ​ട​ൻ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്തി എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് ശ്ര​മി​ച്ചു. മ​ന്ത്രി​മാ​രാ​യ പ​നീ​ർ​ശെ​ൽ​വം, രാ​മ​ച​ന്ദ്ര​ൻ, എ. ​രാ​ജ എം​പി, ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. നീ​ല​ഗി​രി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പി. അ​മൃ​ത് സ്വീ​ക​രി​ച്ചു.