ട്രൈ​ബ​ൽ വ​കു​പ്പ് കൈ​യൊ​ഴി​ഞ്ഞ വൈ​രി അ​പ​ക​ട​നി​ല​യി​ൽ
Friday, May 20, 2022 12:36 AM IST
പു​ൽ​പ്പ​ള്ളി: അ​നീ​മി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വൈ​രി(42) ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ചി​കി​ത്സ ല​ഭി​ക്കാ​തെ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്നു. പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ൽ​പ്പെ​ട്ട ചെ​റു​വ​ള്ളി നാ​യ്ക്ക കോ​ള​നി​യി​ലെ വൈ​രി​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പാ​ക്കം മൈ​ലാ​ടി കോ​ള​നി​യി​ലെ വൈ​രി നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ചെ​റു​വ​ള്ളി നാ​യ്ക്ക കോ​ള​നി​യി​ൽ വി​വാ​ഹി​ത​യാ​യി എ​ത്തി​യ​ത്. മു​ന്പു​ത​ന്നെ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന വൈ​രി വി​വാ​ഹി​ത​യാ​യി ഇ​വി​ടെ​യെ​ത്തി അ​ധി​കം ക​ഴി​യു​ന്ന​തി​നു​മു​ന്പ് ത​ന്നെ കി​ട​പ്പി​ലാ​യി.
വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മൂ​ഴി​മ​ല ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ലെ ന​ഴ്സ് കെ.​എ​സ്. മ​ഞ്ജു​മോ​ൾ, പ്ര​ദേ​ശ​ത്തെ ആ​ശ​വ​ർ​ക്ക​ർ ശ്യാ​മ​ള എ​ന്നി​വ​ർ ചേ​ർ​ന്ന് വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് കോ​ള​നി​യി​ൽ എ​ത്തി​യ ട്രൈ​ബ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റി​ലെ ഡോ. ​ര​മ്യ രോ​ഗി​യെ പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​യെ​ങ്കി​ലും വൈ​രി സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​ള​നി​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഡോ​ക്ട​ർ ഇ​വ​രെ പ​രി​ശോ​ധി​ക്കു​ക​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ണെ​ന്ന് ക​ണ്ടു പു​ൽ​പ്പ​ള്ളി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു.
പു​ൽ​പ്പ​ള്ളി ഗ​വ. ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ ഹീ​മോ​ഗ്ലോ​ബി​ൻ അ​ള​വ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലും കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഗു​രു​ത​രാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ സി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യെ റ​ഫ​ർ ചെ​യ്തു. ഇ​തേ​സ​മ​യം ത​ന്നെ ഡോ​ക്ട​ർ ഈ ​വി​വ​രം സം​ബ​ന്ധി​ച്ച് കാ​പ്പി​സെ​റ്റ് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റെ രേ​ഖാ​മൂ​ല​വും ഫോ​ണ്‍ മു​ഖേ​ന​യും അ​റി​യി​ച്ചു. ബ​ത്തേ​രി​യി​ൽ എ​ത്തി​യ രോ​ഗി​യെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തി​ന് റ​ഫ​ർ ചെ​യ്തു. എ​ന്നാ​ൽ ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​വ​രോ​ടൊ​പ്പം പോ​കു​ന്ന സ​ഹാ​യി​യാ​യ ആ​ളു​ടെ ചെ​ല​വ് വ​ഹി​ക്കു​വാ​നോ ത​യാ​റാ​യി​ല്ല. സ​ഹാ​യി​യാ​യി നി​ൽ​ക്കു​ന്ന ആ​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നു പോ​ലും ഉ​ള്ള വ​ക ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ അ​ഡ്മി​റ്റ് ആ​കാ​തെ ചെ​റു​വ​ള്ളി​യി​ലെ കോ​ള​നി​യി​ലേ​ക്ക് തി​രി​ച്ചു പോ​ന്നു. ട്രൈ​ബ​ൽ പ്രൊ​മോ​ട്ട​ർ പ​റ​യു​ന്ന​ത് രോ​ഗി​യോ​ടൊ​പ്പം പോ​ക​ണ്ട എ​ന്ന ഉ​ത്ത​ര​വാ​ണ് മേ​ല​ധി​കാ​രി​ക​ളി​ൽ നി​ന്നും ല​ഭി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ്. ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ഏ​തു​നി​മി​ഷ​വും മ​ര​ണ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് വൈ​രി എ​ന്ന ആ​ദി​വാ​സി സ്ത്രീ.