ഇടപാടുകാരെ വലച്ച് ആ​ധാ​രം എ​ഴു​ത്തു​കാരുടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്
Friday, May 20, 2022 12:35 AM IST
മാ​ന​ന്ത​വാ​ടി: ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ലെ പു​തി​യ പ​രി​ഷ്ക്കാ​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ധാ​രം എ​ഴു​ത്തു​കാ​ർ ഇ​ന്ന​ലെ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി. ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഫോ​റം മോ​ഡ​ൽ പ​രി​ഷ്ക്കാ​ര​ത്തി​നെ​തി​രേ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ​രം ചെ​യ്ത ആ​ധാ​രം എ​ഴു​ത്തു​കാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ലും കേ​സ് എ​ടു​ത്ത​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. മി​ന്ന​ൽ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​ധാ​രം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നി​ല്ല.
സം​സ്ഥാ​ന​ത്ത് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ പു​തു​താ​യി ന​ട​പ്പാ​ക്കി​യ ഫോ​റം മോ​ഡ​ൽ പ​രി​ഷ്ക്കാ​ര​ത്തി​നെ​തി​രേ തി​രു​വ​ന​ന​ന്ത​പു​രം പ​ട്ടം സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സി​ൽ സ​മ​രം ചെ​യ്ത സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധാ​രം എ​ഴു​ത്തു​കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ലും കേ​സെ​ടു​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ധാ​രം എ​ഴു​ത്തു​കാ​ർ സം​യു​ക്ത​മാ​യി മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യും സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​ക​യും ചെ​യ്ത​ത്.
ജി​ല്ല​യി​ൽ ഏ​ഴ് സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സി​നു മു​ൻ​പി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ന്നു. മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ. ​വി​പി​ൻ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ത​ങ്ക​ച്ച​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​പ​ര​മേ​ശ്വ​ര​ൻ, എ.​ആ​ർ. പ്ര​ദോ​ഷ് കു​മാ​ർ, ടി.​എ​ച്ച്. സൗ​ജ, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. പ്ര​കാ​ശ​ൻ, റ​സൂ​ൽ മൂ​ട​ന്പ​ത്ത്, കെ. ​വേ​ണു​ഗോ​പാ​ല​ൻ, വ​ത്സ ക​ള​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.